ഈ രീതിയില്‍ വണ്‍പ്ലസ് 6 വാങ്ങിയാല്‍ 2000 രൂപ ലാഭിക്കാം...
|സാങ്കേതികവിദ്യയുടെ ഇന്ദ്രജാലം നിറച്ച് കൈയ്യിലൊതുങ്ങാവുന്ന തരത്തില്‍ രൂപപ്പെടുത്തിയ വണ്‍പ്ലസ് 6 സ്‍മാര്‍ട്ട്ഫോണിന്‍റെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.
സാങ്കേതികവിദ്യയുടെ ഇന്ദ്രജാലം നിറച്ച് കൈയ്യിലൊതുങ്ങാവുന്ന തരത്തില്‍ രൂപപ്പെടുത്തിയ വണ്‍പ്ലസ് 6 സ്‍മാര്‍ട്ട്ഫോണിന്‍റെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സാങ്കേതിക സവിശേഷതകള്‍ നോക്കിയാല്‍ വില അത്ര കൂടുതലല്ലെങ്കിലും മധ്യവര്‍ഗ ഉപഭോക്താക്കളുടെ പോക്കറ്റിന് യോജിക്കില്ലെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്‍മാരായ ആമസോണ്‍ ആകര്‍ഷകമായ ഒരു ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്.
ആമസോണില്‍ നിന്ന് വണ്‍പ്ലസ് 6 വാങ്ങുന്നവര്‍ക്ക് 2000 രൂപ ലാഭിക്കാമെന്നാണ് വാഗ്ദാനം. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ചുവപ്പന്‍ വണ്‍പ്ലസ് 6നും ഇതേ ആനുകൂല്യം ലഭിക്കും. പക്ഷേ എച്ച്.ഡി.എഫ്.സി ബാങ്കിന്‍റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ മാത്രമേ ഈ ഓഫറിന് അര്‍ഹതയുണ്ടാകൂ. വണ്‍പ്ലസില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഡിവൈസുകളിലൊന്നാണ് ഈ സ്റ്റൈലന്‍ പ്രീമിയം ഫോണ്‍. സഹോദരന്‍മാരായ വണ്‍പ്ലസ് 5 ഉം വണ്‍പ്ലസ് 5 ടി യും ഇതിനോടകം പത്തു ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. 6 ജി.ബി റാമും 65 ജി.ബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 34,999 രൂപയാണ് വില. 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 39,999 രൂപയാണ് വില.
നിലവിലുള്ള ഏറ്റവും മികച്ച പ്രൊസസറുകളില്‍ ഒന്നായ സ്‌നാപ്ഡ്രാഗണ്‍ 845 ന്‍റെ പരമാവധി ക്ലോക് സ്പീഡായ 2.8 GHz-മായി ഇന്ത്യയില്‍ എത്തിയ ആദ്യ സ്മാർട് ഫോണാണ് വണ്‍പ്ലസ് 6. നിലവിലുള്ള സ്മാർട് ഫോണ്‍ പ്രൊസസിങ് പരിഗണിക്കുമ്പോള്‍ മിന്നല്‍ വേഗമാണ് 128GB/8GB പതിപ്പിനുള്ളത്. ആന്‍ഡ്രോയിഡ് ഒറിയോ 8.1 കേന്ദ്രമാക്കി നിര്‍മിച്ച ഓക്‌സിജൻ ഒഎസാണ് ഓപ്പറേറ്റിങ് സിസ്റ്റം. ഐഫോണ്‍ Xനു സമാനമായ നോച് ഫോണിനുണ്ട്. സ്‌ക്രീനിന്‍റെ താഴെ നിന്ന് മുകളിലേക്കു സൈപ്പു ചെയ്താല്‍ ഹോം സ്‌ക്രീനില്‍ എത്താം. ഇടത്തു നിന്നു വലത്തേക്കു സ്വൈപ്പ് ചെയ്താല്‍ പഴയ സ്‌ക്രീനിലേക്കു മടങ്ങി പോകാം. അതുപോലെ, ഗെയ്മിങ് മോഡിലേക്കു കടക്കുമ്പോള്‍ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ ഉണര്‍ന്നിരിക്കുന്ന മറ്റ് ആപ്പുകള്‍ക്ക് നല്‍കുന്ന ഡേറ്റയ്ക്കു കുറവു വരുത്തും. ഗെയ്മിങ്ങിലെ ഡുനോട്ട് ഡിസ്‌റ്റേര്‍ബ് ആക്ടിവേറ്റു ചെയ്താല്‍ കളികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍സ് വേണ്ടെന്നു വയ്ക്കാം. ഗെയിം സ്‌ക്രീന്‍ വിടാതെ തന്നെ ഫോണ്‍ കോള്‍ സ്പീക്കറിലൂടെ കേള്‍ക്കാം. ഇരട്ട സിം ഇടാവുന്ന, ബ്ലൂടൂത്ത് 5.0 പിന്തുണയുള്ള ഈ ഫോണിന് ഒരു പ്രീമിയം ഫോണിനു വേണ്ട ഫീച്ചറുകള്‍ മിക്കതും ഉണ്ട്.
16 എം.പി + 20 എം.പി ഡ്യുവല്‍ കാമറയിലൂടെയാണ് വണ്‍പ്ലസ് 6 ന്‍റെ കാഴ്ച. 16 എം.പി തെളിച്ചമുള്ള സെല്‍ഫി കാമറയുമുണ്ട്. 3300 mAh ആണ് ബാറ്ററിയുടെ ശേഷി. മിറര്‍ ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് വണ്‍പ്ലസ് 6 എത്തുന്നത്.