ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്കി; ഫേസ്ബുക്കിന് 50 ലക്ഷം പൌണ്ട് പിഴ
|ബ്രീട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ അന്വേഷണത്തില്‍ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് ഫേസ്ബുക്കിനു പിഴ ചുമത്തി. 50 ലക്ഷം പൌണ്ടാണ് ഫേസ്ബുക്ക് പിഴ അടക്കേണ്ടത്. ബ്രീട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ അന്വേഷണത്തില്‍ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ക്രേംബ്രിഡജ് അനലിറ്റക്ക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തെ തുടര്‍ന്നായിരുന്നു ഫേസ്ബുക്കിനെതിരായ ബ്രീട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ അന്വേഷണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതും സ്വകാര്യ കമ്പനിക്ക് വിവരങ്ങള്‍ കൈലാക്കാന്‍ അവസരമൊരുക്കിയതും അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് നടപടി. ഇതേ തുടര്‍ന്ന് ബ്രീട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എലിസബത്ത് ഡെന്‍ഹാം 50 ലക്ഷം പൌണ്ടാണ് ഫേസ്ബുക്ക് പിഴ വിധിച്ചത്.
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ വിശ്വാസത ഉറപ്പു വരുത്താന്‍ ഇത്തരമൊരു നടപടി ആവശ്യമാണന്ന് എലിസബത്ത് ഡെന്‍ഹാം പറഞ്ഞു. സമാനമായ കേസുകളില്‍ ഈടാക്കാന്‍ കഴിയുന്ന പരമാവധി പിഴയാണ് വിധിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള 87 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയിരുന്നതായി ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് നേരത്തെ അമേരിക്കന്‍ സെനറ്റിനും യൂറോപ്യന്‍ യൂണിയനും മുന്നില്‍ കുറ്റ സമ്മതം നടത്തിയിരുന്നു.