കുറഞ്ഞ വിലയില്‍ വലിയ ഫീച്ചറുകളുമായി നോക്കിയ X5
|നോക്കിയ എക്‌സ് സീരിസിലെ രണ്ടാമത്തെ മോഡലാണിത്. നോക്കിയ എക്‌സ് 6 ആയിരുന്നു നേരത്തെ പുറത്തിറക്കിയിരുന്നത്.
നോക്കിയയുടെ പുതിയ മോഡല്‍ നോക്കിയ X5 പുറത്തിറങ്ങി. നോക്കിയ എക്‌സ് സീരിസിലെ രണ്ടാമത്തെ മോഡലാണിത്. നോക്കിയ X6 ആയിരുന്നു നേരത്തെ പുറത്തിറക്കിയിരുന്നത്. നോച്ച് ഡിസ്‌പ്ലെയുള്ള നോക്കിയയുടെ ആദ്യ മോഡലും അതായിരുന്നു. രണ്ട് വാരിയന്റുകളിലാണ് നോക്കിയ X5 എത്തിയിരിക്കുന്നത്. 3 ജിബിറാം(32ജിബി സ്റ്റോറേജ്), 4ജിബി റാം(64 ജിബി സ്റ്റോറേജ്) എന്നിങ്ങനെയാണ് മോഡലുകള്‍. ആദ്യ മോഡലിന് 9,999ഉം രണ്ടാമത്തെ മോഡലിന് 13,999 ആണ് വില. ജൂലൈ 19 മുതല്‍ മോഡല്‍ ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം. നൈറ്റ് ബ്ലാക്, ബാള്‍ട്ടിക് സീ ബ്ലൂ, ഗ്ലാസിയര്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് മോഡല്‍ ലഭ്യമാവുക.
പോളികാര്‍ബോണേറ്റ് ഫ്രൈമോട് കൂടി ഇരുവശത്തും ഗ്ലാസ് ബോഡിയാണ് നോക്കിയ X5ന്. നോച്ച് ഡിസ്‌പ്ലെയാണ് മോഡലിന്. പുറകില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, അതിന് താഴെ ചെറുതായി ബ്രാന്‍ഡ് നെയിം. പ്യുവര്‍ ആന്‍ഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് നോക്കിയ X5ന്റെ പ്രവര്‍ത്തനം. പ്രതിമാസം വേഗത്തിലുള്ള ആന്‍ഡ്രോയിഡ് അപ്‌ഡേഷന്‍ കമ്പനി ഉറപ്പ്‌നല്‍കുന്നുണ്ട്. ഡിബിള്‍ സിം സ്ലോട്ട്, ഫോണിന് 5.86 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, ഡിസ്‌പ്ലേക്ക് 2.5 ഡി ഗ്ലാസിന്റെ സംരക്ഷണവുമുണ്ട്.
19:9 ആണ് ആസ്‌പെക്ട് റേഷ്യോ. 13 മെഗാപിക്‌സലാണ് പിറകിലെ ക്യാമറ സെന്‍സറിന്. f/2.0 ആണിതിന്റെ അപേര്‍ച്ചര്‍. 5 മെഗാപിക്‌സലിന്റെതാണ് രണ്ടാമത്തെ ലെന്‍സ്. ഇരു ക്യാമറകള്‍ക്കും താഴെ ആയി എല്‍ഇഡി ഫ്ളാഷ്. മുന്‍ഭാഗത്ത് f/2.2 അപേര്‍ച്ചറോടു കൂടിയ 8 മെഗാപിക്സല്‍ ലെന്‍സും നല്‍കിയിരിക്കുന്നു. 3060 എം.എ.എച്ച് ആണ് ബാറ്ററി ബാക്ക്അപ്. 27 മണിക്കൂറാണ് ഇതിന്റെ ലൈഫ്. 17.5 മണിക്കൂര്‍ ടാക്ക് ടൈം, 19.5 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 5.8 മണിക്കൂര്‍ ഗെയിം, 12 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് എന്നിവയും കമ്പനി അവകാശപ്പെടുന്നു. 4 ടെക്നോളജയിലുള്ള സൌകര്യങ്ങളെല്ലാം നോക്കിയ എക്സ് 5ലും ലഭ്യമാകും.