Tech
ജിയോ വരിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഒരു പൈസ പോലും മുടക്കാതെ പ്രതിദിനം 2 ജിബി ഡാറ്റ സൌജന്യം
Tech

ജിയോ വരിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഒരു പൈസ പോലും മുടക്കാതെ പ്രതിദിനം 2 ജിബി ഡാറ്റ സൌജന്യം

Web Desk
|
30 July 2018 8:21 AM GMT

എന്നാല്‍ ഈ ഓഫര്‍ മുഴുവന്‍ ജിയോ വരിക്കാര്‍ക്കും ലഭിക്കില്ല. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളെയാണ് ഈ ഭാഗ്യം തേടിയെത്തുക. 

സൌജന്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ തളച്ചിടാന്‍ റിലയന്‍സ് ജിയോ. നിലവിലെ ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുമായാണ് ജിയോ രംഗത്തുവന്നിരിക്കുന്നത്. പ്രീപെയ്ഡ് വരിക്കാര്‍ക്ക് പ്രതിദിനം 2 ജിബി സൌജന്യ ഡാറ്റ കൂടി നല്‍കുന്ന ആഡ് ഓണ്‍ പാക്കേജാണ് ജിയോ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫര്‍ ആസ്വദിക്കാന്‍ ഒരു പൈസ പോലും ജിയോ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നില്ല എന്നതാണ് പ്രധാന പ്രത്യേകത. എന്നാല്‍ ഈ ഓഫര്‍ മുഴുവന്‍ ജിയോ വരിക്കാര്‍ക്കും ലഭിക്കില്ല. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളെയാണ് ഈ ഭാഗ്യം തേടിയെത്തുക.

മുമ്പ് ഏതെങ്കിലും റീചാര്‍ജ് പാക്കേജിന്‍റെ ഭാഗമായവര്‍ക്ക് മാത്രമാണ് പുതിയ ആഡ് ഓണ്‍ പാക്ക് ലഭിക്കുക. ഇതേസമയം, ഏതു മാനദണ്ഡം ഉപയോഗിച്ചാണ് ഈ പാക്കേജിന് അര്‍ഹരായവരെ ജിയോ തിരഞ്ഞെടുക്കുക എന്നത് സംബന്ധിച്ച് കമ്പനി വ്യക്തത നല്‍കിയിട്ടില്ല. ആഡ് ഓണ്‍ പാക്ക് ആയതുകൊണ്ട് തന്നെ വോയ്സ് കോള്‍, എസ്.എം.എസ് ആനുകൂല്യങ്ങളില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ല. ആഡ് ഓണ്‍ പാക് ലഭിക്കുന്നവര്‍ക്ക് അധികമായി പ്രതിദിനം രണ്ടു ജിബി 4ജി ഡാറ്റ മാത്രമാണ് ലഭിക്കുക. സൌജന്യ ഡാറ്റക്ക് അര്‍ഹരാണോയെന്ന് അറിയാന്‍ മൈജിയോ ആപ്പിലെ പ്ലാന്‍സ് ടാബില്‍ തിരഞ്ഞാല്‍ മതി.

ഇതേസമയം, ഈ ആഡ് ഓണ്‍ പാക്കിന്‍റെ കാലാവധി ജൂലൈ 31 വരെയാണെന്നും ചിലര്‍ക്കിത് ആഗസ്റ്റ് 2 വരെയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ജിയോയുടെ 399 രൂപയുടെ പ്രീപെയ്ഡ് പാക്കില്‍ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി 4ജി ഡാറ്റയാണ് ലഭ്യമാകുന്നത്. ആഡ് ഓണ്‍ പാക്കിന് അര്‍ഹരായവര്‍ക്ക് ഇത് പ്രതിദിനം 3.5 ജിബി ഡാറ്റയായി വര്‍ധിക്കും. മാര്‍ച്ചില്‍ സമാന രീതിയില്‍ ഉപഭോക്താക്കള്‍ക്ക് 10 ജിബി ഡാറ്റ ജിയോ സൌജന്യമായി നല്‍കിയിരുന്നു.

Similar Posts