ആന്‍ഡ്രോയിഡുകാര്‍ക്കും ഇനി വാട്‌സ്ആപ്പില്‍ തന്നെ യൂട്യൂബ് വീഡിയോകള്‍ കാണാം
|നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഈ ഫീച്ചര്‍ ഇനി ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കാനൊരുങ്ങുകയാണ്.
പിക്ചര്‍-ഇന്‍ പിക്ചര്‍ വീഡിയോ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. നേരത്തെ ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഈ ഫീച്ചര്‍ ഇനി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനൊരുങ്ങുകയാണ്. അതും പുതിയ പരിഷ്കരണങ്ങളുമായാണെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്റെ സ്‌ക്രീന്‍ സ്‌പേസില്‍ തന്നെ യൂട്യൂബ്, ഇന്‍സ്റ്റ്ഗ്രാം, ഫേസ്ബുക്ക് വീഡിയോ എന്നിവ കാണാമെന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല ഇതെ സമയത്ത് സുഹൃത്തുമായി ചാറ്റിങും സാധ്യമാകും. നേരത്തെ യൂട്യൂബ് വീഡിയോകള്‍ കാണണമെങ്കില്‍ ആ ലിങ്ക് യൂട്യൂബ് ആപ്ലിക്കേഷനില്‍ തുറക്കേണ്ടിയിരുന്നു.
പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും വാട്‌സ്ആപ്പില്‍ വീഡിയോ പ്ലേ ചെയ്യുക. ആവശ്യത്തിനനുസരിച്ച് വാട്‌സ്ആപ്പിന്റെ വിന്‍ഡോക്ക് മുകളില്‍ വരുന്ന ഫ്‌ളോട്ടിങ് വിന്‍ഡോയുടെ വലിപ്പം ക്രമീകരിക്കാം. ഫുള്‍സ്‌ക്രീന്‍ മോഡിലാക്കാനും കഴിയും. പുതിയ ഫീച്ചര്‍ പ്രകാരം വരുന്ന വീഡിയോ ലിങ്കുകള്‍ക്ക് താഴെയായി വെള്ള നിറത്തിലുള്ള പ്ലേ ഐക്കണ്‍ ഉണ്ടാവും. ഈ ഐക്കണില്‍ തൊട്ടാല്‍ ചെറിയ ബോക്‌സില്‍ വീഡിയോ പ്ലേ ആവും. അതേസമയം എന്ന് മുതലാണ് ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളില്ല.
ഈ ഫീച്ചറില്‍ ചില പരിഷ്‌കാരങ്ങള്‍ നടത്തുകയാണെന്നും ഉടന്‍ തന്നെ പുറത്തിറക്കുമെന്നുമാണ് വിവിധ ടെക്‌നോളജി സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.