ഡബിള്‍ സിമ്മുമായി ഐഫോണും എത്തുന്നു: പക്ഷേ...
|ഐഫോണിന്റെ പുതിയ മോഡല്‍ ഈ വര്‍ഷം എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഐഫോണ്‍ x പ്രതീക്ഷിച്ചതിലും വില്‍പ്പന കുറഞ്ഞ സാഹചര്യത്തില്‍ പുതിയ പരീക്ഷണത്തിന് ആപ്പിള്‍ തയ്യാറെടുക്കുന്നു. അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള പണിപ്പുരയിലാണ് അവര്‍. ഐഫോണിന്റെ പുതിയ മോഡല്‍ ഈ വര്‍ഷം എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ മോഡലുകളില്‍ രണ്ട് സിമ്മിനുള്ള സ്ലോട്ട് ഉണ്ടാവുമെന്നാണ് പ്രത്യേകത. മറ്റെല്ലാ കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണുകളിലും രണ്ട് സിമ്മിനുള്ള സ്ലോട്ട് നല്‍കിയപ്പോള്‍ ഐഫോണ്‍ ഒറ്റ സിം സ്ലോട്ട് എന്ന പരീക്ഷണത്തില്‍ തന്നൊയായിരുന്നു.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് വാരിയന്റുകളാണ് ഐഫോണ്‍ എത്തുക. 6.1ഇഞ്ച് എല്‍സിഡി വാരിയന്റും 5.8 ഇഞ്ചിന്റെയും 6.5 ഇഞ്ച് ഒ.എല്‍.ഇ.ഡി അടങ്ങിയ വാരിയന്റുമാണ് മറ്റു രണ്ട് മോഡലുകള്‍. മോഡലിന്റെ മറ്റു വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇതില്‍ 6.1ഇഞ്ച് എല്‍സിഡി വാരിയന്റിലായിരിക്കും രണ്ട് സിമ്മിനുള്ള സ്ലോട്ട് ഉണ്ടാവുക. പക്ഷേ അത് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ആദ്യ ഘട്ടത്തില്‍ എത്തില്ല. ചൈനയിലായിരിക്കും ഈ മോഡല്‍ ഇറക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇങ്ങനെയൊരു പരീക്ഷണം തന്നെ കമ്പനി ആദ്യമായാണ് നടപ്പിലാക്കുന്നത്. ആപ്പിളിന്റെ പുതിയ ഐ.ഒ.എസ് 12 ആയിരിക്കും പുതിയ മോഡലുകളില്‍ ഉപയോഗിക്കുക.
ഐഫോണിന്റെ വരും മോഡലുകളിലും ഡബിള്‍ സിം സ്ലോട്ട് ഉണ്ടാവുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഒരു ലക്ഷം കോടി ഡോളര്‍ എന്ന വിപണി മൂല്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന നേട്ടം അടുത്തിടെയാണ് ആപ്പിള്‍ സ്വന്തമാക്കിയത്. ആപ്പിള്‍ തങ്ങളുടെ ഫീച്ചറുകള്‍ വളരെ രഹസ്യമായാണ് സൂക്ഷിക്കുന്നത്. അതിനാല്‍ തന്നെ അവതരണ സമയത്ത് മാത്രമെ കൃത്യമായ വിവരം ലഭിക്കൂ.