‘ഇനി കളിക്കാം’ ഹോണര്‍ പ്ലേ എത്തി
|വീഡിയോ ഗെയിം കളിക്കുന്നവരെ ലക്ഷ്യമിട്ട് ഹുവായിയുടെ ഹോണര്‍ പ്ലേ എത്തുന്നു.
വീഡിയോ ഗെയിം കളിക്കുന്നവരെ ലക്ഷ്യമിട്ട് ഹുവായിയുടെ ഹോണര്‍ പ്ലേ ഇന്ത്യയില്‍ പുറത്തിറക്കി. ഹോണറിന്റെ ഏറ്റവും പുതിയ മോഡല്‍ കൂടിയാണിത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് മോഡല്‍ അവതരിച്ചത്. 3ഡി ഓഡിയോ ഫീച്ചറാണ് ഗെയിമിനുള്ളത്. ജി.പി.യു ടര്‍ബോയുടെ സഹായം മറ്റു സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ സമയം വീഡിയോ ഗെയിം കളിക്കാന്‍ സഹായിക്കുന്നു.
രണ്ട് വാരിയന്റുകളിലാണ് മോഡല്‍ എത്തുന്നത്. 4ജി റാം + 64 ജിബി സ്റ്റോറേജ് മോഡലും 6ജിബി റാം+64ജിബി സ്റ്റോറേജുമുള്ള മറ്റൊരു മോഡലുമാണ് വിപണിയിലെത്തിയത്. 19,999 ഉം 23,999 ആണ് വില. ബ്ലാക്ക്, നേവി ബ്ലൂ എന്നിങ്ങനെ രണ്ട് കളറുകളിലാണ് മോഡല്‍ ലഭ്യമാവുക. ഓണ്‍ലൈന്‍ വില്‍പന കേന്ദ്രമായ ആമസേണിലൂടെ ഇന്ന് മുതല്‍(6-8-2018) ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാം. 19:5:9 ആണ് ആസ്പെക്ട് റേഷ്യോ, 3.5 എം.എംന്റെ ഹെഡ്ഫോണ്‍ ജാക്കറ്റും കമ്പനി നല്‍കുന്നു.
Watch the grand launch of the #CrazyFastCrazySmart #HonorPlay from 11.45am onwards today! pic.twitter.com/u2Yc6SXMPU
— Honor India (@HiHonorIndia) August 5, 2018
ആന്‍ഡ്രോയിഡിന്റെ ഒറിയോ ബേസ്ഡ് കസ്റ്റം ഇ.എം.യു.ഐ ഒ.എസ് ആണ് മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. 3ഡി ഫേഷ്യല്‍ റെകഗ്‌നിഷ്യന്‍ പ്രത്യേകതയാണ്. കാഴ്ചയില്‍ ഐഫോണ്‍ X നോട് സാമ്യം തോന്നിപ്പിക്കും. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഗ്യാലറി സെറ്റ്അപ്, അതേ സൌകര്യമുള്ള ഡബിള്‍ ക്യാമറ(16 എംപി+2എം.പി) പ്രധാന പ്രത്യേകതയാണ്. 3,750 ആണ് ബാറ്ററി കപ്പാസിറ്റി, വേഗത്തിലുള്ള ചാര്‍ജിങ്, ഡ്യുവല്‍ സിം, 6ജിബി റാം, കിരിണ്‍ 970 പ്രൊസസര്‍ എന്നിങ്ങനെയാണ് മറ്റു സവിശേഷതകള്‍.