Tech
ഇ-ബേ ഇന്ത്യ ഇനിയില്ല, 2 ഗുഡ് തുറന്ന് ഫ്ളിപ്​കാർട്ട്​
Tech

ഇ-ബേ ഇന്ത്യ ഇനിയില്ല, 2 ഗുഡ് തുറന്ന് ഫ്ളിപ്​കാർട്ട്​

Web Desk
|
25 Aug 2018 3:31 AM GMT

ഇ-ബേ ഇന്ത്യ പ്രവർത്തനം അവസാനിപ്പിച്ചു, തൊട്ട് പിന്നാലെ തന്നെ ഫ്ളിപ്
കാർട്ട്
അവരുടെ നവീകരിച്ച ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിന് വേണ്ടി പുതിയ സൈറ്റ് ആരംഭിച്ചു. ‘2 ഗുഡ്’ എന്ന പേരിൽ ആരംഭിച്ച സെക്കന്റ് ഹാൻഡ് ഉൽപന്നങ്ങളുടെ സൈറ്റിൽ വൻ വിലക്കുറവിലാണ് ഇലക്രോണിക് ഉപകരണങ്ങളും സാധനങ്ങളും ആവശ്യക്കാർക്ക് ലഭിക്കുക. 2 ഗുഡിന്റെ തന്നെ ക്വാളിറ്റി ചെക്ക് കഴിഞ്ഞതിന് ശേഷമാവും എല്ലാ ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാവുക. ക്വാളിറ്റി ചെക്കിനനുസരിച്ച് ഉൽപന്നങ്ങൾ വിവിധ നിറങ്ങൾ വെച്ച് ഗ്രേഡ് ചെയ്താവും വിൽപന. ‘റീ ഫർബിഷിട്’ എന്ന ടാഗിൽ വരുന്ന ഉൽപന്നങ്ങൾ എല്ലാം തന്നെ മികച്ച നിലവാരത്തിലുള്ളതായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ മൊബൈൽ പ്ലാറ്റ്ഫോമിൽ മാത്രം ലഭ്യമാകുന്ന സൈറ്റ് വൈകാതെ തന്നെ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോമിലും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു . 2 ഗുഡ്ഡിന്റെ എല്ലാ ഉൽപനങ്ങൾക്കും മൂന്ന് മുതൽ പന്ത്രണ്ട് മാസം വരെ വാറണ്ടി ലഭ്യമാണ്.

ഫ്ലിപ്കാർട്ടിന്റെ പ്രധാന എതിരാളിയായ ആമസോൺ കഴിഞ്ഞ മാസമാണ് അവരുടെ സെക്കന്റ് ഹാൻഡ് ഉൽപ്പന്നങ്ങൾക്ക് ‘ആമസോൺ റീന്യൂഡ്’ എന്ന പേരിൽ സൈറ്റ് അവതരിപ്പിച്ചത്.

Similar Posts