Tech
അമ്പരപ്പിക്കുന്ന ഫീച്ചറുകള്‍; കുറഞ്ഞ വിലക്കൊരു സ്മാര്‍ട്ട്‌ഫോണുമായി മൈക്രോമാക്‌സ് 
Tech

അമ്പരപ്പിക്കുന്ന ഫീച്ചറുകള്‍; കുറഞ്ഞ വിലക്കൊരു സ്മാര്‍ട്ട്‌ഫോണുമായി മൈക്രോമാക്‌സ് 

Web Desk
|
30 Aug 2018 3:22 PM GMT

മൈക്രോമാക്‌സിന്റെ സഹസംരംഭമായ യു ടെലവഞ്ചേഴ്‌സ് പുതിയ സ്മാര്‍ട്ട്‌ഫോണുമായി ഇന്ത്യന്‍ വിപണിയിലേക്ക്. യു എയ്‌സ്( Yu Ace) എന്ന് പേരിട്ട മോഡല്‍ വ്യാഴാഴ്ച പുറത്തിറക്കി. 5,999 രൂപയാണ് വില. ഈ വിലക്ക് കിടിലന്‍ ഫീച്ചറുകളാണ് കമ്പനി നല്‍കുന്നത്. 5.45 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ(ആസ്‌പെക്ട് റേഷ്യോ 18:9) 4,000 എം.എ.എച്ച് ബാറ്ററി, ഫേസ് അണ്‍ലോക്ക്, ആന്‍ഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. എന്നാല്‍ പിന്നീട് ആന്‍ഡ്രോയിഡ് 9 'പൈ'യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു.

കുറഞ്ഞ വിലയില്‍ ഇത്രയും ഫീച്ചറുകളൊരുക്കിയത് ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ്. ഫ്ളിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. 2ജിബി റാം 16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിനാണ് 5,999 രൂപ. ആദ്യ ഘട്ടത്തില്‍ ഫ്ളാഷ് സെയിലിലൂടെയാണ് വില്‍പനക്ക് എത്തുന്നത്. സെപ്തംബര്‍ ആറിനാണ് ആദ്യ ഫ്ളാഷ് സെയില്‍. രണ്ടാമത്തേത് സെപ്തംബര്‍ 13നും. ഈ രണ്ട് ഫ്ളാഷ് സെയിലുകള്‍ക്ക് ശേഷമാണ് ഷോപ്പുകളിലേക്ക് എത്തുക.

ഫ്ളാഷോടെയുള്ള 13 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്.4ജി സപ്പോര്‍ട്ടോടു കൂടിയ രണ്ട് നാനോ സിം സ്ലോട്ട്, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഷവോമിയുടെ റെഡ്മി 5 എയ്ക്ക് വെല്ലുവിളിയാകുമെന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തല്‍.

Related Tags :
Similar Posts