Tech
വിപണി കീഴടക്കാന്‍ ഷവോമിയുടെ മൂന്ന് മോഡലുകള്‍  ഇന്ത്യയിലെത്തി 
Tech

വിപണി കീഴടക്കാന്‍ ഷവോമിയുടെ മൂന്ന് മോഡലുകള്‍ ഇന്ത്യയിലെത്തി 

Web Desk
|
5 Sep 2018 11:07 AM GMT

ഷവോമിയുടെ റെഡ്മി 6 പരമ്പരയിലെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിച്ചു. 

ഷവോമിയുടെ റെഡ്മി 6 പരമ്പരയിലെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിച്ചു. റെഡ്മി 6, റെഡ്മി 6എ, റെഡ്മി 6 പ്രോ. മൂന്ന് വാരിയന്റും ആന്‍ഡ്രോയിഡ് ഒറിയോ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം ഷവോമിയുടെ തന്നെ സ്വന്തം എം.ഐ.യു.ഐ ഇന്റര്‍ഫേസുമുണ്ട്. ഫോണുകളുടെ പ്രത്യേകതകളും വിലയും നോക്കാം.

റെഡ്മി 6

രണ്ട് വാരിയന്റുകളിലാണ് ഈ മോഡല്‍ എത്തുക. 3ജി റാമും 32 ജിബി സ്റ്റോറേജുമുള്ള വാരിയന്റിന് 7,999 രൂപയും 3ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വാരിയന്റിന് 9,499 രൂപയുമാണ് വില. ഈ മാസം 10 മുതല്‍ ഫ്ളിപ്പ്കാ‌ര്‍ട്ടിലൂടെയോ ഷവോമിയുടെ വെബ്‌സൈറ്റിലൂടെയോ ബുക്ക് ചെയ്യാം.

ഷവോമിയുടെ എം.ഐ.യു.ഐ 9.6 പിന്തുണയോടെയുള്ള ആന്‍ഡ്രോയിഡ് 8.1 ഒറിയോ ആണ് ഒ.എസ്. 5.45 ഇഞ്ച് എച്ച്ഡി+(720 *1440 പിക്‌സല്‍) ഡിസ്‌പ്ലെ, 18:9 ആസ്‌പെക്ട് റേഷ്യോ. ഒക്ടാ കോര്‍ മിഡിയാടെക് ഹെലിയോ പി 22 പ്രൊസസര്‍, എസ്.ഡി കാര്‍ഡ് വഴി 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം. ഡ്യുവല്‍ ബാക്ക് ക്യാമറ(12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 5 മെഗാപിക്‌സലിന്റെ സെക്കന്‍ഡറി സെന്‍സറും) 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 4ജി വോള്‍ട്ടെ, 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക്. 3000എം.എ.എച്ച് ബാറ്ററി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 146 ഗ്രം ആണ് ഫോണിന്റെ ഭാരം. ബ്ലാക്ക്, ഗോള്‍ഡ്, റോസ്, ബ്ലൂ എന്നീ നിറങ്ങളില്‍ തെരഞ്ഞെടുക്കാം.

റെഡ്മി 6എ

റെഡ്മി 6നെപ്പോലത്തന്നെയാണ് റെഡ്മി 6 എയുടെ ഓപറേറ്റിങ് സിസ്റ്റവും സ്‌ക്രീന്‍ ക്വാളിറ്റിയും അതോടൊപ്പം ആസ്‌പെക്ട് റേഷ്യോയും. മീഡിയാ ടെക് ഹെലിയോ എ22 പ്രൊസസര്‍. 13 മെഗാപിക്‌സലിന്റെ സിംഗിള്‍ റിയര്‍ ക്യാമറയാണെങ്കിലും പിഡിഎഫ് ആന്റ് f/2.2 അപേര്‍ച്ചര്‍ സൗകര്യം ലഭിക്കും. 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ. 145 ഗ്രാം ആണ് ഫോണിന്‍റെ ഭാരം. റെഡ്മി 6ന്‍റെ മറ്റു പ്രത്യേകതകള്‍ റെഡ്മി 6 എയിലും ലഭിക്കും.

2ജിബി റാമും 16 ജിബി സ്റ്റോറേജ്മുള്ള വാരിയന്റിന് 5,999ഉം 2 ജിബി റാമും 32 ജിബി സ്റ്റോറേജ്മുള്ള വാരിയന്റിന് 6,999 ആണ് വില. ഈ മാസം 19ന് ആമസോണിലൂടെയും ഷവോമി ഓണ്‍ലൈനിലൂടെയും ബുക്ക് ചെയ്യാം.

റെഡ്മി 6 പ്രോ

റെഡ്മി 6 പരമ്പരയിലെ പ്രീമിയം മോഡലാണിത്. അതുകൊണ്ട് തന്നെ വിലയിലും വ്യത്യാസമുണ്ട്. 5.84 ഇഞ്ച് ഫുള്‍ എച്ച്.ഡി(1080*2280), 19:9 ആസ്പകെട് റേഷ്യോ, നോച്ച് ഡിസ്‌പ്ലെ, ക്വാല്‍കോം സ്‌നാപ്ട്രാഗണ്‍ 625 പ്രൊസസര്‍, ഡ്യുവല്‍ ബാക്ക് ക്യാമറ സെറ്റപ്പ്(12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍+ 5 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, f/2.2 അപേര്‍ച്ചര്‍, പി.ഡി.എ.എഫ്, 1.25 മൈക്രോണ്‍ പിക്‌സല്‍, എല്‍ഇഡി ഫ്ളാഷ്), ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 4,000 എം.എ.എച്ച് ബാറ്ററി, 178 ഗ്രാം വെയിറ്റ്, റെഡ്, ബ്ലാക്ക്, ഗോള്‍ഡ്,ബ്ലൂ എന്നി നിറങ്ങളില്‍ തെരഞ്ഞെടുക്കാം.

3ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയും 4ജിബി റാമും 64 ജിബി സ്റ്റോറേജ്മുള്ള വാരിയന്റിന് 12,999 രൂപയുമാണ് വില. എച്ച്.ഡിഎഫ്‌സി ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു. ഇൗ മാസം 11 മുതല്‍ ആമസോണ്‍, ഷവോമി വെബ്‌സൈറ്റ് എന്നിവയിലൂടെ ബുക്ക് ചെയ്യാം.

Related Tags :
Similar Posts