Tech
ചുരുട്ടിവെക്കാവുന്ന ടാബ്‌ലറ്റ്
Tech

ചുരുട്ടിവെക്കാവുന്ന ടാബ്‌ലറ്റ്

Web Desk
|
10 Sep 2018 5:12 AM GMT

7.5 ഇഞ്ച് വലിപ്പവും 2കെ റെസല്യൂഷനുമുള്ള ഡിസ്‌പ്ലേയാണ് മാജിക് സ്‌ക്രോളിനുള്ളത്. ടാബ്‌ലറ്റിന്റെ മധ്യഭാഗത്തെ സിലിണ്ടറാണ് ചുരുളുന്നതിനും നിവരുന്നതിനും സഹായിക്കുന്നത്

കടലാസ് പോലെ ചുരുട്ടി വെക്കാവുന്ന ടാബ്‌ലറ്റ് വിപണിയിലേക്ക്. ക്യൂന്‍സ് സര്‍വകലാശായിലെ ഗവേഷകരാണ് മാജിക് സ്‌ക്രോള്‍ എന്ന് പേരിട്ടിരിക്കുന്ന ടാബ്‌ലറ്റിന്റെ നിര്‍മ്മാതാക്കള്‍. ഇത്തരത്തില്‍ ചുരുട്ടിവെക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ ടാബ്‌ലറ്റാണിതെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

7.5 ഇഞ്ച് വലിപ്പവും 2കെ റെസല്യൂഷനുമുള്ള ഡിസ്‌പ്ലേയാണ് മാജിക് സ്‌ക്രോളിനുള്ളത്. ടാബ്‌ലറ്റിന്റെ മധ്യഭാഗത്തെ സിലിണ്ടറാണ് ചുരുളുന്നതിനും നിവരുന്നതിനും സഹായിക്കുന്നത്. സിലിണ്ടറിന്റെ ഇരുവശത്തുമുള്ള ചെറു ചക്രങ്ങള്‍ തിരിച്ചാണ് ഡിസ്‌പ്ലേ നിവര്‍ത്താനാവുക.

ഭാരക്കുറവും സിലിണ്ടര്‍ രൂപവും ഈ ടാബ്‌ലറ്റിനെ ഐപാഡിനെ അപേക്ഷിച്ച് കൊണ്ടു നടക്കുന്നത് എളുപ്പമാക്കുന്നുണ്ട്. ഡിസ്‌പ്ലേ ചുരുട്ടിയ ശേഷം മാജിക് സ്‌ക്രോളിനെ പോക്കറ്റിലിട്ട് കൊണ്ടുപോകുകയും ചെയ്യാം.

കടലാസ് ചുരുട്ടിവെക്കുന്ന രീതിയില്‍ നിന്നാണ് തങ്ങള്‍ക്ക് ഈ ടാബ്‌ലറ്റ് ഡിസൈന്റെ ആശയം ലഭിച്ചതെന്ന് ക്യൂന്‍സ് സര്‍വകലാശാലയിലെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ഇന്ററാക്ഷന്‍ വിഭാഗം പ്രൊഫസര്‍ റോയല്‍ വെര്‍ട്ടഗാല്‍ പറയുന്നു. ടാബ്‌ലറ്റ് ചുരുട്ടിയ നിലയിലും ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ ഇതില്‍ സംവിധാനമുണ്ട്. തനിയേ ഇവയുടെ ചുരുള്‍ നിവരില്ലെന്ന് ഉറപ്പുവരുത്താനുള്ള സാങ്കേതികതയും ഇവയിലുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

Related Tags :
Similar Posts