Tech
ടി.വിയിൽ കാണുന്ന ഈ ‘മാന്ത്രിക നമ്പറുകൾക്ക്’ പിന്നിലെ രഹസ്യം അറിയണ്ടേ?     
Tech

ടി.വിയിൽ കാണുന്ന ഈ ‘മാന്ത്രിക നമ്പറുകൾക്ക്’ പിന്നിലെ രഹസ്യം അറിയണ്ടേ?     

Web Desk
|
11 Sep 2018 4:29 PM GMT

ടെലിവിഷൻ കാണുന്ന ഭൂരിപക്ഷം മലയാളികളും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് സ്‌ക്രീനിൽ കാണുന്ന നീണ്ട നമ്പറുകൾ. ഇഷ്ടപെട്ട പാട്ടോ, സിനിമയോ, കളിയോ കാണുന്നതിനിടയിൽ അലോസരം സൃഷ്ട്ടിക്കുന്ന ഈ നമ്പറുകൾ എന്തിനാണെന്ന് ചിന്തിക്കാത്ത മലയാളികളും കുറവായിരിക്കും. ഈ പ്രത്യക്ഷ്യപെടുന്ന നമ്പറുകൾക്ക് പിന്നിലുള്ള രഹസ്യം എന്താണെന്ന് അറിയണ്ടേ. കാര്യം സിംപിളാണ്;

വ്യാജ വിഡിയോ തടയുന്നതിന് ചാനൽ കമ്പനികൾ ഉപയോഗിക്കുന്ന മാന്ത്രിക സംഖ്യയാണ് നിങ്ങൾ ടിവിയിൽ കാണുന്നത്. ടെലിവിഷനിൽ വരുന്ന സിനിമ, ഗാനം, പ്രോഗ്രാം എന്നിവ സ്ക്രീൻ റെക്കോർഡ് ചെയ്ത് ഉപയോഗിക്കുന്നതിനും ക്യാമറ വെച്ച് പകർത്തുന്നതിനും തടയുന്നതിന് ഓരോ പ്രദേശവും പ്രത്യേകം എടുത്ത് ഓട്ടോമാറ്റിക്കായി രൂപപ്പെടുത്തി എടുക്കുന്ന നമ്പറുകളാണ് നമ്മൾ ടിവിയിൽ കാണുന്നത്. ഓരോ പ്രദേശത്തിനും ഈ നമ്പറുകൾ വ്യത്യസ്തമായിരിക്കും. അനുവാദമില്ലാതെ പകർത്തുന്ന വിഡിയോകളിൽ ഈ നമ്പറുകളും പകർത്തപ്പെടും. ശേഷം ആരെങ്കിലും വ്യാജ വിഡിയോ പുറത്ത് വന്നാൽ ഈ കാണുന്ന നമ്പർ പിന്തുടർന്ന് ടിവി ഓപ്പറേറ്റർമാർക്ക് പ്രദേശം കണ്ടെത്തി കുറ്റക്കാരെ കണ്ടെത്താവുന്നതാണ്. ചുരുക്കം പറഞ്ഞാൽ ടെലിവിഷനിൽ വരുന്ന വീഡിയോകൾ പകർത്തുന്നത് തടയുന്നതിന് ചാനൽ ഓപ്പറേറർമാർ ഉപയോഗിക്കുന്ന മാന്ത്രിക സംഖ്യയാണ് നിങ്ങൾ സ്‌ക്രീനിൽ കാണുന്നത്.

Related Tags :
Similar Posts