Tech
എന്താണ് ഐഫോണിലെ ഡ്യുവല്‍ സിം?  അതിനുമുണ്ട് പ്രത്യേകത 
Tech

എന്താണ് ഐഫോണിലെ ഡ്യുവല്‍ സിം? അതിനുമുണ്ട് പ്രത്യേകത 

Web Desk
|
13 Sep 2018 4:05 AM GMT

ആപ്പിള്‍ ആദ്യമായാണ് ഇരട്ട സിം(ഡ്യുവല്‍ സിം) സൗകര്യവുമായി രംഗത്തിറങ്ങുന്നത്. 

ആപ്പിള്‍ ആദ്യമായാണ് ഇരട്ട സിം(ഡ്യുവല്‍ സിം) സൗകര്യവുമായി വിപണിയിലേക്കെത്തുന്നത്. ഇറങ്ങുന്ന എല്ലാ കമ്പനികളുടെ മോഡലുകളിലും രണ്ട് സിം കാര്‍ഡ് ഇടാനുള്ള സ്ലോട്ട് ഉണ്ടെന്നിരിക്കെ ഐഫോണുകളില്‍ എന്ത് കൊണ്ട് ഇങ്ങനെയൊരു സൗകര്യം നല്‍കുന്നില്ലെന്ന് ഏവരിലും കൗതുകമുണര്‍ത്തിയിരുന്നു. എന്നാല്‍ ആ പോരായ്മക്കും ആപ്പിള്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു. ആപ്പിള്‍ ഇന്നലെ അവതരിപ്പിച്ച മൂന്ന് മോഡലുകളിലും രണ്ട് സിം സ്ലോട്ട് ലഭ്യമാക്കിയിട്ടുണ്ട്. പക്ഷേ ഇവിടെയും പ്രത്യേകതയുണ്ട്. മറ്റുള്ള കമ്പനികളുടെത് പോലെ ഇരട്ട സി സ്ലോട്ട് അല്ല ഇതില്‍. രണ്ടാമത്തേത് ഡിജിറ്റല്‍ സിം അതായത് ഇ-സിം ആണ് .

എന്താണ് ഇ-സിം

ഫോണില്‍ തന്നെ ഘടിപ്പിച്ച് വരുന്നതാണ് ഇ-സിം (അതായത് എംബഡഡ് സബ്‌സ്‌ക്രൈബര്‍ ഐഡന്റിറ്റി മൊഡ്യൂള്‍). പരമ്പരാഗതമായി സിം മാറ്റി മറ്റൊന്ന് ഉപയോഗിക്കാന്‍ ഇതിലൂടെ സാധിക്കില്ല. ഓരോ കണക്ഷനും ഒരു പുതിയ സിം കാര്‍ഡ് എന്ന സംവിധാനമാണ് ഇതിലൂടെ അവസാനിക്കുക. എന്നാല്‍ മറ്റൊരു കണക്ഷന്‍ ഉപയോഗിക്കാനുമാകും. പുതിയ കണക്ഷന്റെ ഐഡി പ്രത്യേകം ചേര്‍ത്താണ് ആക്ടിവേറ്റ് ചെയ്യുക.

അതിനായി ഫോണില്‍ സൗകര്യമുണ്ടാവും. ഇനി വരാന്‍ പോകുന്ന ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്നായാണ് ഇ-സിം കണക്കാക്കുന്നത്. ഇന്ത്യയില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാരും ഇ-സിം ആക്ടിവേഷന്‍ തുടങ്ങിയിട്ടില്ല. നിലവില്‍ എയര്‍ടെല്‍, ജിയോ എന്നിവരാണ് ഇങ്ങനെയൊരു സൗകര്യം നല്‍കുന്നത്. വൈകാതെ മറ്റുള്ളവര്‍ക്കും നടപ്പിലാക്കേണ്ടി വരും. അതേസമയം ഇന്ത്യയില്‍ ആദ്യ ഘട്ടത്തില്‍ ഇ-സിം സൌകര്യം ലഭിക്കുമോ എന്നും വ്യക്തമല്ല. അതേസമയം ആപ്പിളല്ല ഇ-സിം സൗകര്യം ആദ്യമായി ലോകത്ത് അവതരിപ്പിക്കുന്നത്. ഗൂഗിള്‍ പിക്‌സല്‍2വാണ് ഈ സൗകര്യവുമായി ആദ്യമെത്തിയത്. സാംസങ് ഇ-സിം കൊണ്ടുവരാനുള്ള ചര്‍ച്ചകളിലാണ്.

ये भी पà¥�ें- ആദ്യമായി ഡ്യുവല്‍ സിം; ആപ്പിളിന്റെ മൂന്ന് മോഡലുകള്‍ പുറത്തിറക്കി 

Similar Posts