റിയല്‍മി 2വിനായി തിക്കും തിരക്കും; റിയല്‍മി 2 പ്രോയുമായി കമ്പനി വീണ്ടും
|റിയല്‍മി 2വിനായി ഓണ്‍ലൈനില്‍ തിക്കും തിരക്കും കൂട്ടുമ്പോള്‍ മറ്റൊരു മോഡല്‍ കൂടി വിപണിയിലേക്ക്.
ഓപ്പോയുടെ സബ് ബ്രാന്‍ഡായ റിയല്‍മിയുടെ പുതിയ മോഡലായ റിയല്‍മി 2വിനായി ഓണ്‍ലൈനില്‍ തിക്കുംതിരക്കും കൂട്ടുമ്പോള്‍ മറ്റൊരു മോഡല്‍ കൂടി വിപണിയിലേക്കിറക്കി കമ്പനി. റിയല്‍മി 2 പ്രോ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രോ അവതരിപ്പിക്കും. പ്രോയുമായി ബന്ധപ്പെട്ട് കമ്പനി പുറത്തിറക്കിയ പരസ്യത്തിലാണ് മോഡല്‍ സംബന്ധിച്ച പ്രാഥമിക വിവരങ്ങളുള്ളത്. റിയല്‍മി 2വിന്റെ ലോഞ്ചിങ് സമയത്ത് തന്നെ അടുത്ത മോഡലിന്റെ പേര് വ്യക്തമാക്കിയതാണ്.
ഓപ്പോയുടെ സവിശേഷമായ ക്യാമറക്ക് പ്രാധാന്യം നല്‍കി തന്നെയാണ് റിയല്‍മി 2 പ്രോയും എന്നാണ് സൂചന. വാട്ടര്‍ ഡ്രോപ് നോച്ച് ഡിസ്‌പ്ലെയാണ് പ്രധാന ആകര്‍ഷണം. ഓപ്പോയുടെ എഫ്9 പ്രോക്ക് നിലവില്‍ വാട്ടര്‍ ഡ്രോപ് നോച്ച് ഡിസ്‌പ്ലെയുണ്ട്. ഡിസ്‌പ്ലെയുടെ വലിപ്പവും റിയല്‍മി2വിനെ അപേക്ഷിച്ച് കൂടുതലുണ്ട് പ്രോയില്‍. 6.4 ഇഞ്ച് ഡിസ്‌പ്ലെയാവും പ്രോയില്‍. സില്‍വര്‍ നിറത്തിലുള്ള ഗ്ലാസ് മോഡല്‍ ബാക്ക് ബോഡിയാണ് പരസ്യത്തിലുള്ളത്. ഡ്യുവല്‍ ക്യാമറ, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയും കാണം. ഇതിന്റെ വിശദാംശങ്ങളും ഹാര്‍ഡ്‌വെയര്‍ സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. റിയല്‍മി 2 വിനെ അപേക്ഷിച്ച് എല്ലാത്തിലും മികച്ച അനുഭവമാകും പ്രോയില്‍.
ലോഞ്ചിങ് സമയത്ത് മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരൂ. നോച്ച് ഡിസ്‌പ്ലെയുള്ള മോഡലുകളില്‍ വിലക്കുറവിലാണ് റിയല്‍മി 2 വില്‍പനക്കെത്തിയത്. 3ജിബി റാം(32ജിബി സ്റ്റോറേജ്) കപ്പാസിറ്റിയുള്ള മോഡലിന് 8,990ഉം 4ജിബി റാം(64ജിബി സ്റ്റോറേജ്) കപ്പാസിറ്റിയുള്ള മോഡലിന് 10,990 ആണ് റിയല്‍മി 2വിന്റെ വില. ഫ്ളിപ്പ്കാര്‍ട്ടിലൂടെ വില്‍പനക്ക് വെച്ചെങ്കിലും മിനുറ്റുകള്‍ക്കകം വിറ്റഴിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഡീല്‍. ഇതു പ്രകാരം മൂന്നാമത്തെ ഡീല്‍ ചൊവ്വാഴ്ച നടക്കും.