ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുകളുമായി വാട്സാപ്: സ്വൈപ് ടു റിപ്ലൈ സംവിധാന പരീക്ഷണങ്ങള്‍ അണിയറയില്‍
|ഓരോ മെസേജുകള്‍ക്ക് മറുപടി നല്‍കുന്നത് എളുപ്പമാക്കുന്ന സ്വൈപ് ടു റിപ്ലൈ സംവിധാനം എെ.ഒ.എസ് ഉപയോക്താക്കള്‍ക്ക് നേരത്തെ തന്നെ ലഭ്യമായിരുന്നു
ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വൈപ് ടു റിപ്ലൈ സംവിധാനമൊരുക്കാന്‍ വാട്ട്സാപ്. . ഓരോ മെസേജുകള്‍ക്ക് മറുപടി നല്‍കുന്നത് എളുപ്പമാക്കുന്ന സ്വൈപ് ടു റിപ്ലൈ സംവിധാനം എെ.ഒ.എസ് ഉപയോക്താക്കള്‍ക്ക് നേരത്തെ തന്നെ ലഭ്യമായിരുന്നു. വലത് വശത്തേക്ക് ഒരു പ്രത്യേക മെസേജ് സ്വൈപ് ചെയ്യുന്നതിലൂടെ വാട്സാപ് സ്വയമേ തന്നെ മെസേജിനെ മറുപടി കൊടുക്കാനായി തയാറാക്കും.
ഈ സംവിധാനം എെ.ഒ.എസ് ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആന്‍ഡ്രോയിഡില്‍ ഇത് വന്നിരുന്നില്ല. ആന്‍ഡ്രോയിഡ് വാട്സാപിലെ പുതിയ അപ്ഡേറ്റായ 2.18.282 ല്‍ ഈ സംവിധാനം ലഭ്യമാകും.
വാട്സാപില്‍ ഡാര്‍ക്ക് മോഡ് സംവിധാനങ്ങള്‍ വരുന്നെന്നും അതിന്റെ പണിപ്പുരയുലാണ് താങ്ങളെന്നും സോഫ്റ്റ് വെയര്‍ ഭീമന്മാരായ ഡബ്ലിയു.എ.ബീറ്റഇന്ഫൊ ട്വിറ്ററിലൂടെ അറിയിച്ചു. കറുപ്പ് നിറത്തിലുള്ള പശ്ചാത്തലമാണ് ഡാര്‍ക്ക് മോഡിന്റെ പ്രത്യേകത.