Tech
ഫേസ്ബുക്കിലെ 50 മില്യണ്‍ അക്കൌണ്ടുകള്‍ ഹാക്ക്  ചെയ്യപ്പെട്ടു
Tech

ഫേസ്ബുക്കിലെ 50 മില്യണ്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

Web Desk
|
29 Sep 2018 1:36 AM GMT

വ്യാഴാഴ്ചയാണ് അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക് അറിയിച്ചത്. 

ഫേസ്ബുക്കിലെ 50 മില്യണ്‍ അക്കൌണ്ടുകള്‍ ഹാക്ക് ഹാക്ക് ചെയ്യപ്പെട്ടു. വ്യാഴാഴ്ചയാണ് അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക് അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ഫേസ് ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് തന്നെയാണ് പുറത്തുവിട്ടത്. ഹാക്കിങ്ങിനു പിന്നില്‍ ആരാണ് എന്നതു സംബന്ധിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ല.ഹാക്കിങ് തടയുന്നതിന്റെ ഭാഗമായി 9 കോടി അക്കൌണ്ടുകള്‍ ഫേസ്ബുക്ക് തന്നെ ലോഗ് ഔട്ട് ചെയ്തു. ഫേസ്ബുക്കിലെ വിവ് ആസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ഹാക്കിങ് നടന്നത് എന്നതാണ് വിലയിരുത്തല്‍. സുരക്ഷാ പരിശോധനയുടെ ഭാഗമായി വിവ് ആസ് ഓപ്ഷന്‍ ഫേസ്ബുക്ക് താത്കാലികമായി ഒഴിവാക്കി. അതേസമയം ഉപയോക്താക്കള്‍ യൂസര്‍ നെയിം, പാസ്‍വേഡ് എന്നിവ മാറ്റേണ്ടതില്ലെന്ന് കമ്പനി വ്യക്തമാക്കി. വാര്‍ത്ത പുറത്ത് വന്നതോടെ ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 3 ശതമാനത്തോളം ഇടിഞ്ഞു. നേരത്തെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ഫേസ്ബുക്ക് ജീവനക്കാരുടെ എണ്ണം പതിനായിരത്തില്‍ നിന്ന് 20000 ആക്കി വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം രണ്ട് ബില്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.

Similar Posts