Tech
വാട്‌സ്ആപ്പിലും പരസ്യങ്ങളെത്തുന്നു 
Tech

വാട്‌സ്ആപ്പിലും പരസ്യങ്ങളെത്തുന്നു 

Web Desk
|
29 Sep 2018 7:34 AM GMT

വാട്‌സ്ആപ്പിലൂടെ പരസ്യങ്ങളെത്തുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് മാതൃകയില്‍ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പരസ്യങ്ങള്‍ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്റെ ഐ.ഒ.എസ് പതിപ്പിലാവും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പരസ്യങ്ങളെത്തുക.

വാട്സ്ആപ്പിലൂടെ പരസ്യവരുമാനമുണ്ടാക്കാനുള്ള നീക്കം ഫേസ്ബുക്ക് നേരത്തെ നടത്തിയിരുന്നു. എന്നാല്‍ പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ക്കിടയിലാവും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. കുറച്ച് മുമ്പാണ് സ്റ്റാറ്റസ് എന്ന ടൂള്‍ വാട്സ്ആപ്പ് പുറത്തിറക്കിയത്. ഇതിനെ വിപുലപ്പെടുത്തിയാവും പരസ്യങ്ങളുടെ സംപ്രേക്ഷണം. 2014ലാണ് ഫേസ്ബുക്ക് വാട്സ്ആപ്പിനെ ഏറ്റെടുക്കുന്നത്. എന്നാല്‍ സ്വതന്ത്രമായിട്ടായിരിക്കും വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനമെന്ന് ഫേസ്ബുക്ക് അന്നേ വ്യക്തമാക്കിയിരുന്നു.

Related Tags :
Similar Posts