Tech
ഫേസ്ബുക്കിനെ ആശങ്കപ്പെടുത്തി യൂട്യൂബ് വീഡിയോ; ‘എങ്ങനെ ഫേസ്ബുക്ക് ഹാക്ക് ചെയ്യാം’ 
Tech

ഫേസ്ബുക്കിനെ ആശങ്കപ്പെടുത്തി യൂട്യൂബ് വീഡിയോ; ‘എങ്ങനെ ഫേസ്ബുക്ക് ഹാക്ക് ചെയ്യാം’ 

Rishad
|
30 Sep 2018 8:11 AM GMT

50 മില്യണ്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ നട്ടം തിരിയുന്ന ഫേസ്ബുക്കിന് മറ്റൊരു തലവേദന. 

50 മില്യണ്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ നട്ടം തിരിയുന്ന ഫേസ്ബുക്കിന് മറ്റൊരു തലവേദന. എങ്ങനെ ഫേസ്ബുക്ക് ഹാക്ക് ചെയ്യാം എന്ന വീഡിയോ ആണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോ നിരവധി പേര്‍ ഇതിനകം കണ്ടു കഴിഞ്ഞു. ഹാക്കര്‍മാര്‍ ഉപയോഗിച്ച രീതിയാണ് ഈ വീഡിയോയിലുള്ളത്. അതാണ് ഫേസ്ബുക്കിനെ ആശങ്കപ്പെടുത്തുന്നതും. ഉപയോക്താക്കളുടെ ഡിജിറ്റല്‍ കീ മനസിലാക്കിയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകറിയത്. ഈ രീതിയാണ് വീഡിയോയില്‍ വിവരിച്ചതും. ഘട്ടം ഘട്ടമായി ക്ലാസെടുക്കുന്ന രൂപത്തിലാണ് വീഡിയോ.

വീഡിയോ കണ്ട് ആരെങ്കിലും ഹാക്ക് ചെയ്യാന്‍ ശ്രമിച്ചോ എന്ന് പരിശോധിക്കുകയാണ് ഫേസ്ബുക്ക്. അതേസമയം വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്ക് ഒരിക്കല്‍ കൂടി തങ്ങളുടെ വിവരങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചതായി കമ്പനി സൈബര്‍ സെക്യൂരിറ്റി ഹെഡ് വ്യക്തമാക്കി. എന്നാല്‍ വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും എന്ത് ഉദ്ദേശത്തിലാണ് വീഡിയോ പുറത്തിറക്കിയതെന്നും നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ നീക്കം ചെയ്യുമെന്നും ഗൂഗ്ള്‍ വക്താവ് പറഞ്ഞു. എന്നാല്‍ അടിക്കടിയുണ്ടാവുന്ന ഇത്തരം സുരക്ഷാവീഴ്ചകളില്‍ ഉപയോക്താക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഫേസ്ബുക്കിലെ 50 മില്യണ്‍ അക്കൌണ്ടുകള്‍ ഹാക്ക് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ഫേസ് ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഹാക്കിങ്ങിനു പിന്നില്‍ ആരാണ് എന്നതു സംബന്ധിച്ച് സൂചനയൊന്നും കിട്ടിയിട്ടിയിരുന്നില്ല. ഹാക്കിങ് തടയുന്നതിന്റെ ഭാഗമായി 9 കോടി അക്കൌണ്ടുകള്‍ ഫേസ്ബുക്ക് തന്നെ ലോഗ് ഔട്ട് ചെയ്തിരുന്നു.

Similar Posts