‘ഫേസ്ബുക്ക് എങ്ങനെ ഹാക്ക് ചെയ്യാം?’; ഹാക്കിങ്ങ് വീഡിയോകൾ വീണ്ടും അനുവദിച്ച് യൂട്യൂബ്
|50 ദശലക്ഷം പേരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതിന് തൊട്ട് പിന്നാലെ ഗൂഗിളിന്റെ വിഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ്, ഹാക്ക് ചെയ്യാനുള്ള വിഡിയോകൾ അനുവദിച്ച് വീണ്ടും രംഗത്ത്. യൂട്യൂബിൽ ആയിരകണക്കിന് പേർ കണ്ട ഹാക്കിങ് വീഡിയോക്ക് സമാനമായ രൂപത്തിലായിരുന്നു ദശലക്ഷക്കണക്കിന് പേരുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.
എല്ലാവരുടെയും അക്കൗണ്ടുകൾ സുരക്ഷിതമാക്കുക എന്നതിലാണ് ഇപ്പോൾ ശ്രദ്ധയെന്ന് ഫേസ്ബുക്കിന്റെ സൈബർ സുരക്ഷാ ഹെഡ് നഥാനിയേൽ ഗ്ലെയിച്ചേർ പറഞ്ഞു. സൈബർ ആക്രമണത്തെ സൂചിപ്പിക്കുന്ന ചില വിഡിയോകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
ശ്രദ്ധയിൽ പെടുന്ന പക്ഷം അനാവശ്യമായ നിയമത്തിനെതിരായ പ്രവർത്തികൾ പ്രോത്സാഹിപ്പിക്കുന്ന, ഹാക്കിങ് പ്രോത്സാഹിപ്പിക്കുന്ന വിഡിയോകൾ ഒഴിവാക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. അൻപത് ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ഇത് വരെ ഹാക്കിങ്ങിനിരയായത്. അതിന്റെ സുരക്ഷക്ക് വേണ്ട നടപടികെളെടുത്തു കൊണ്ടിരിക്കുകയാണെന്നാണ് ഫേസ്ബുക്ക് അറിയിച്ചിട്ടുള്ളത്.