ഹോണര്‍ 8 എക്സ് ഉടന്‍ എത്തും; സവിശേഷതകളും വിലയും
|പതിവുകളൊന്നും തെറ്റിക്കാതെ ഇരട്ട സിം ആണ് ഹോണര്‍ 8 എക്സിലുള്ളത്. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലാണ് പ്രവര്‍ത്തനം. 6.5 ഇഞ്ച് ഡിസ്‍പ്ലേ ഹോണര്‍ 8 എക്സിനെ ഫാബ്‍ലെറ്റ് ശ്രേണിയിലേക്കും എത്തിക്കുന്നു
പുതിയ ഹോണര്‍ ഫോണ്‍ ഈ മാസം 16 ന് വിപണിയില്‍ എത്തും. ഹോണര്‍ 8 എക്സാണ് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ എത്തുന്നത്. ദുബൈ, സ്‍പെയിന്‍ എന്നിവിടങ്ങളില്‍ ഇന്ന് അവതരിപ്പിക്കപ്പെടുന്ന ഹോണര്‍ 8 എക്സ്, ഇന്ത്യ അടക്കം മലേഷ്യ, റഷ്യ, ചെക്ക് റിപ്പബ്ളിക്, തായ്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഈ മാസം തന്നെ എത്തും. 8 എക്സിനൊപ്പം ഹോണര്‍ 8 എക്സ് മാക്സും അവതരിപ്പിക്കും.
പതിവുകളൊന്നും തെറ്റിക്കാതെ ഇരട്ട സിം ആണ് ഹോണര്‍ 8 എക്സിലുള്ളത്. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലാണ് പ്രവര്‍ത്തനം. 6.5 ഇഞ്ച് ഡിസ്‍പ്ലേ ഹോണര്‍ 8 എക്സിനെ ഫാബ്‍ലെറ്റ് ശ്രേണിയിലേക്കും എത്തിക്കുന്നു. 4ജിബി/64ജിബി, 6ജിബി/64ജിബി, 6ജിബി/128ജിബി എന്നിങ്ങനെയാണ് റാം, സ്റ്റോറേജ് ശേഷി. നിലവിലെ ട്രെന്‍ഡിങ് പിന്തുടര്‍ന്ന് ഇരട്ട കാമറയുമായാണ് ഹോണര്‍ 8 എക്സും എത്തുന്നത്. 20 എം.പി പ്രൈമറിയും രണ്ട് എം.പി സെക്കണ്ടറി കാമറയുമാണ് പ്രധാന താരങ്ങള്‍. 16 എം.പിയാണ് സെല്‍ഫി കാമറ. 3,750mAh ആണ് ബാറ്ററി ശേഷി. 4ജിബി/64ജിബി മോഡലിന് 14,900 രൂപയും 6ജിബി/64ജിബി മോഡലിന് 17,100 രൂപയും 6ജിബി/128ജിബി മോഡലിന് 20,300 രൂപയുമാണ് വില.