നെയിം ടാഗ് ഫീച്ചറുമായി ഇൻസ്റ്റാഗ്രാം; ഇനി സ്കാൻ ചെയ്തും ഫോളോ ചെയ്യാം
|ഇൻസ്റ്റാഗ്രാമിൽ നെയിം ടാഗ് ഓപ്‌ഷൻ എന്ന പുതിയ ഓപ്‌ഷൻ വഴി ഇനി പരസ്പരം പേരുകൾ സ്കാൻ ചെയ്ത് പിന്തുടരാം. പുതിയ ഫീച്ചറിലൂടെ സ്കാൻ ചെയ്യാൻ സാധിക്കുന്ന ഒരു കാർഡ് ലഭിക്കുന്നു. ഇത് സ്കാൻ ചെയ്യുന്ന ആരെയും നിങ്ങളെ പിന്തുടരാവുന്നതാണ്. ലഭിക്കുന്ന സ്കാൻ കാർഡ് ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയിലൂടെ ഷെയർ ചെയ്ത് ഫോളോവെഴ്സിനെ കൂട്ടാവുന്നതാണ്. ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർക്ക് ആപ്പ് ഉപയോഗിച്ച് നെയിം ടാഗ് സ്കാൻ ചെയ്ത് എളുപ്പത്തിൽ മറ്റുള്ളവരെ പിന്തുടരാവുന്നതാണ്. ക്യു.ആർ സ്കാനർ മാതൃകയിലാണ് ഇൻസ്റ്റാഗ്രാമിൽ നെയിം ടാഗ് പ്രവർത്തിക്കുന്നത്. സ്നാപ്പ് ചാറ്റിലും നേരത്തെ ഇതേ രീതിയിൽ സ്കാനർ ഫീച്ചർ അവതരിച്ചിരുന്നു.
ഇൻസ്റ്റാഗ്രാം നെയിം ടാഗിൽ ആവശ്യാനുസരണം നമ്മുടെ സെൽഫിയും ഇമോജിയും യോജിപ്പിച്ച് നെയിം ടാഗ് രൂപപെടുത്താവുന്നതാണ്. ഐ.ഒ.എസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഇൻസ്റ്റാഗ്രാമിന്റെ ഈ പുതിയ ഫീച്ചർ ലഭ്യമാണ്. ഇൻസ്റ്റാഗ്രാം വൈകാതെ തന്നെ സ്കൂൾ കമ്മ്യൂണിറ്റി ഫീച്ചർ കൊണ്ട് വരുമെന്നും റിപ്പോർട്ടുകളുണ്ട്. അത് വഴി ഒരേ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ കണ്ട് പിടിച്ച് ഫോളോ ചെയ്യാവുന്നതാണ്.