Tech
വെറുതെ പറഞ്ഞതല്ല; മടക്കാന്‍ കഴിയുന്ന ഫോണുമായി സാംസങ് വിപണിയിലേക്ക്
Tech

വെറുതെ പറഞ്ഞതല്ല; മടക്കാന്‍ കഴിയുന്ന ഫോണുമായി സാംസങ് വിപണിയിലേക്ക്

Web Desk
|
14 Oct 2018 7:02 AM GMT

ടാബ്‌ലെറ്റ് ആയും സ്മാര്‍ട്‌ഫോണ്‍ ആയും ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് നിര്‍മ്മാണമെന്നാണ് കോഹിന്റെ വാക്കുകളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മടക്കിവെക്കാന്‍ കഴിയുന്ന ഫോണ്‍ സാംസങ് പുറത്തിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടിട്ട് കുറച്ച് നാളായി. സത്യമാണോ, അതോ വിപണിയില്‍ വമ്പ് കാണിക്കാന്‍ പറയുന്നതാണോ എന്നൊന്നും ഉറപ്പില്ലായിരുന്നു. പക്ഷേ സംഗതി സത്യമാണ്. അത്തരമൊരു ഫോണ്‍ സാംസങ് പുറത്തിറക്കുമെന്ന് കമ്പനി സിഇഒ ഡി.ജെ കോഹ് വ്യക്തമാക്കി. ടാബ്‌ലെറ്റ് ആയും സ്മാര്‍ട്‌ഫോണ്‍ ആയും ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് നിര്‍മ്മാണമെന്നാണ് കോഹിന്റെ വാക്കുകളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്മാര്‍ട് ഫോണ്‍ പോലെ കൊണ്ടു നടക്കാവുന്നതും ആവശ്യമുള്ളപ്പോള്‍ ഒരു ടാബ് ലെറ്റ് ആയും ഉപയോഗിക്കാനാവും. എന്നാല്‍ ഇൌ ഫോണിന്റെ ഡിസ്‌പ്ലേ, തുടങ്ങി മറ്റു പ്രത്യേകതകളൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 6.5 ഇഞ്ചിന് മുകളില്‍ വലിപ്പമുള്ള ഡിസ്പ്ലെയാവാനാണ് സാധ്യത. എന്ന് വിപണിയിലെത്തുമെന്നും വ്യക്തമാക്കിയിട്ടില്ല. വന്‍ ലോഞ്ചിങും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

അതേസമയം ചൈനീസ് കമ്പനിയായ വാവേയ് സമാനമായൊരു ഫോണുമായി ഇൌ വര്‍ഷം തന്നെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ആദ്യം അവതരിപ്പിക്കാനാവും സാംസങിന്റെ ശ്രമം.

Similar Posts