Tech
ഇന്ത്യയില്‍ ‘ഷോപ്പിങ് ടാബുമായി’ ഗൂഗിള്‍ എത്തുന്നു 
Tech

ഇന്ത്യയില്‍ ‘ഷോപ്പിങ് ടാബുമായി’ ഗൂഗിള്‍ എത്തുന്നു 

Web Desk
|
15 Oct 2018 4:12 PM GMT

ഫ്ളിപ്പ്കാര്‍ട്ട്, പേ.ടി.എം, സ്‌നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുമായി സഹകരിച്ചാണ് ഗൂഗിളിന്റെ സംരംഭം. 

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ കാലമാണ് ഇപ്പോള്‍. എന്തും ഓണ്‍ലൈനിലൂടെ വാങ്ങാനാണ് ഏവരും ഇന്ന് താല്‍പര്യപ്പെടുന്നത്. വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ പിന്നെന്തിന് മടിച്ച് നില്‍ക്കണം എന്ന കാഴ്ചപ്പാട് കൂടിയാവുമ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ക്കാണ് ലാഭം. എന്നാല്‍ ഇതിന്റെ സാധ്യത മുന്നില്‍കണ്ട് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ ഇന്ത്യയില്‍ ഷോപ്പിങ് ടാബുമായി എത്തുകയാണ്. ഫ്ളിപ്കാര്‍ട്ട്, പേ.ടി.എം, സ്‌നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുമായി സഹകരിച്ചാണ് ഗൂഗിളിന്റെ സംരംഭം. മാത്രമല്ല മാത്രമല്ല ഈ മേഖലയിലെ ചെറുകിട സംരംഭകരുമായും ഗൂഗിള്‍ കൈകോര്‍ക്കുന്നുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ തന്നെ പദ്ധതി തുടക്കമാവും. എളുപ്പത്തിലും കാര്യക്ഷമതയോടും കൂടി ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് ടാബിലൂടെ ലക്ഷ്യമിടുന്നത്. സെര്‍ച്ച് എഞ്ചിനില്‍ തന്നെ ഇതിനായി സൗകര്യമുണ്ടാവും. വേണ്ടസാധനങ്ങള്‍ അവിടെ നിന്ന് തന്നെ ഓര്‍ഡര്‍ ചെയ്യാം. പരീക്ഷണമായിട്ടായിരിക്കും ആദ്യഘട്ടം നടപ്പിലാക്കുക. എന്നാല്‍ സംരംഭത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം തുടക്കത്തില്‍ ഈ രംഗത്ത് പരിചയമുള്ളവരുമായി സഹകരിച്ച്, പിന്നീട് ഈ രംഗത്തേക്ക് കൂടി സ്വന്തമായി വരാനാണ് ഗൂഗിളിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Similar Posts