ഫേസ്ബുക്കിൽ ഇനി അയച്ച സന്ദേശം പിൻവലിക്കാം
|പുതിയ ഫീച്ചർ വൈകാതെ തന്നെ പുറത്ത് വരും
ഫേസ്ബുക്കിൽ അയച്ച സന്ദേശം പിൻവലിക്കാമോ എന്ന് ചിന്തിക്കാത്തവരായി ആരും തന്നെ കാണില്ല. ആള് മാറി അയച്ചതും അറിഞ്ഞ് അയച്ചതുമെല്ലാമായ സന്ദേശങ്ങൾ ഇനി മുതൽ പിൻവലിക്കാമെന്നാണ് കമ്പനി അറിയിക്കുന്നത്. വാട്ട്സ്ആപ്പ് ഈ ഫീച്ചർ മുൻപേ തന്നെ ഇറക്കിയതായിരുന്നു, ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ ഫേസ്ബുക്ക് പുതിയ ഫീച്ചറുമായി കടന്നു വരുന്നത്.
ഫേസ്ബുക്ക് മെസ്സഞ്ചർ വഴി അയക്കുന്ന സന്ദേശം മറ്റൊരു വ്യക്തിയുടെ ഇൻബോക്സിൽ നിന്ന് വരെ പിൻവലിക്കാമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. ഫേസ്ബുക്കിന്റെ തന്നെ സഹ സോഷ്യൽ മീഡിയ നെറ്റ് വർക്കായ ഇൻസ്റ്റാഗ്രാമിൽ നേരത്തെ ഈ ഫീച്ചർ പ്രവർത്തനമായിരുന്നു. ഇത് വഴി മുഴുവൻ ചാറ്റ് ഹിസ്റ്ററിയിൽ നിന്നും അയച്ച സന്ദേശം മായ്ക്കാൻ സാധിക്കുന്നതാണ്.
സന്ദേശം അയച്ച് ഒരു നിശ്ചിത സമയ പരിധിക്കകം ഈ ഫീച്ചർ ലഭ്യമാകില്ലെന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്. സ്നാപ്പ് ചാറ്റ് കഴിഞ്ഞ ജൂണിലാണ് ഈ ഫീച്ചർ അവരുടെ ആപ്ലിക്കേഷനിൽ ലഭ്യമാക്കിയത്.