Tech
റെഡ്മി നോട്ട് 6 പ്രൊ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുമോ?   
Tech

റെഡ്മി നോട്ട് 6 പ്രൊ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുമോ?   

Web Desk
|
15 Oct 2018 3:28 PM GMT

ഇന്ത്യന്‍ വിപണിയെ കൈയ്യടക്കിയ റെഡ്മി നോട്ട് 5 പ്രൊക്ക് പിന്നാലെ റെഡ്മി നോട്ട് 6 പ്രൊ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് കമ്പനിയായ ഷവോമി. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് വ്യത്യസ്ത വാരിയന്റുകളിലും നാലു നിറങ്ങളിലുമാണ് റെഡ്മി നോട്ട് 6 പ്രൊ ലഭ്യമാവുക. കഴിഞ്ഞ ദിവസം തായ്‌ലന്റിലാണ് റെഡ്മി നോട്ട് 6 പ്രൊ ആദ്യമായി വിപണിയിലെത്തിയത്. 6,990 തായ്‌ലന്റ് ബാത്ത് (ഏകദേശം 15,600 രൂപ) ആയിരുന്നു വില.

4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള ഒരു വാരിയന്റും 6 ജി.ബി റാമും 64 ജി.ബി സ്‌റ്റോറേജുമുള്ള മറ്റൊരു വാരിയന്റിലുമായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തായ്‌ലന്റില്‍ 4 ജി.ബി റാമുള്ള വാരിയന്റ് മാത്രമേ ഷവോമി പുറത്തിറക്കിയിരുന്നുള്ളൂ. ബ്ലൂ, ബ്ലാക്ക്, റെഡ്, റോസ് ഗോള്‍ഡ് എന്നീ നാലു നിറങ്ങളിലായിരിക്കും റെഡ്മി നോട്ട് 6 പ്രൊ ലഭ്യമാവുക എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

6.24 ഇഞ്ച് വലിപ്പത്തില്‍ എഫ്.എച്ച്.ഡി പ്ലസ് റെസൊലൂഷ്യനോട് കൂടിയ നോച്ച് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 6 പ്രൊയുടേത്. 87.6 ശതമാനമാണ് സ്‌ക്രീന്‍ ടു ബോഡി റേഷ്യോ. സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ ഓറിയോ പതിപ്പാണ് ഉപയോഗിച്ചിരിക്കുന്ന സോഫ്ട്‌വെയര്‍.

Similar Posts