Tech
ലെനോവോയുടെ പുതിയ മോഡലുകള്‍; ആറായിരം രൂപക്ക് കിടിലന്‍ പ്രത്യേകതകള്‍ 
Tech

ലെനോവോയുടെ പുതിയ മോഡലുകള്‍; ആറായിരം രൂപക്ക് കിടിലന്‍ പ്രത്യേകതകള്‍ 

Web Desk
|
16 Oct 2018 4:21 PM GMT

കെ9, എ5 എന്നിങ്ങനെയാണ് മോഡലുകള്‍. ഇതില്‍ കെ9ന് 8,999ഉം എ5ന് 5,999 ആണ് വില. ഫ്ളിപ്പ്കാര്‍ട്ട്  വഴി ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാം.   

ലെനോവോയുടെ പുതിയ രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. കെ9, എ5 എന്നിങ്ങനെയാണ് മോഡലിന്റെ പേര്. ഇതില്‍ കെ9ന് 8,999ഉം എ5ന് 5,999 ആണ് വില. ഫ്ളിപ്പ്കാര്‍ട്ട് വഴി ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാം.

കെ9ന്റെ പ്രത്യേകതകള്‍: 5.7 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലെ(720*144 പിക്‌സല്‍ റെസലൂഷന്‍), 2.5ഡി ഗ്ലാസ് ആണ് ഈ മോഡലിന്റെ മുന്നിലും പിന്നിലും. 2.0 ജിഎച്ച്‌സെഡ് ഒക്ടകോര്‍ പ്രൊസസര്‍, 3ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ വികസിപ്പിക്കാനുമാവും. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

ഇരട്ടക്യാമറ(13എംപി+5എംപി) മുന്നിലും പിന്നിലും ഒരെ ക്വാളിറ്റിയാണ് എന്നതാണ് പ്രധാന പ്രത്യേകത. ക്യാമറയില്‍ തന്നെ ഒത്തിരി സാങ്കേതികപ്രകടനങ്ങളും ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. എ.ഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) പിന്തുണയുണ്ട്. മങ്ങിയ വെളിച്ചത്തിലും അല്ലാത്തപ്പോയും ക്വാളിറ്റിയില്‍ കുറവ് വരുത്താതെ ഫോട്ടോ എടുക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക് ടെക്‌നോളജി, ഇതില്‍ തന്നെ 0.3 സെക്കന്‍ഡിനുള്ളില്‍ ഫേസ് അണ്‍ലോക്ക് സാധ്യമാകുമെന്നും കമ്പനി അവകാശപ്പെടുന്നു. 3,000 എം.എ.എച്ച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിങ്.

എ5ന്റെ പ്രത്യേകതകള്‍: 2ജിബി, 3ജിബി റാം എന്നിങ്ങനെ രണ്ട് വാരിയന്റുകളില്‍ ഈ മോഡല്‍ ലഭ്യമാണ്. 32 ജിബി ഇന്റേണല്‍ മെമ്മറി, 5.45 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലെ, 1.3ജിഎച്ച്‌സെഡ് പ്രൊസസര്‍, 8 എംപി എ.ഐ സെല്‍ഫി ക്യാമറ, 13 എം.പി എ.ഐ ബാക്ക് ക്യാമറ, ഫേസ് അണ്‍ലോക്ക്, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 4,000 എം.എ.എച്ച് ബാറ്ററി( രണ്ട് ദിവസം വരെ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു).2 ജിബി റാം മോഡലിന് 5,999ഉം 3 ജിബി റാം മോഡലിന് 6,999ഉം ആണ് വില.

Related Tags :
Similar Posts