ചൈനക്ക് മാത്രമായി ‘സെൻസേർഡ് സേർച്ച് എൻജിൻ’ എന്ന ആശയം ഗൂഗിളിനുണ്ടെന്ന് സുന്ദർ പിച്ചൈ
|ചൈനക്ക് മാത്രമായി ‘സെൻസേർഡ് സേർച്ച് എൻജിൻ’ എന്ന സ്വപ്നം ഗൂഗിളിനുണ്ടെന്ന് സമ്മതിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. വളരെ വിവാദപരവും രഹസ്യവുമായ ഗൂഗിളിന്റെ പ്രൊജെക്ടിനെ കുറിച്ചായിരുന്നു സുന്ദർ പിച്ചൈയുടെ പ്രതികരണം.
2010 ലായിരുന്നു ഗൂഗിളിന് ചൈനക്ക് പ്രത്യേകമായി തന്നെ ഒരു സെർച്ച് എൻജിൻ എന്ന ആശയമുണ്ടെന്ന് ദി ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ‘ഡ്രാഗൺ ഫ്ലൈ’ എന്ന് പേരിട്ട സെർച്ച് എൻജിൻ ചൈനയിലെ സെൻസർ ഷിപ്പിന് അനുകൂലമായ രീതിയിലാകും ആഗോള ടെക്ക് ഭീമനായ ഗൂഗിൾ നിർമിക്കുക എന്നായിരുന്നു വാർത്ത.
പ്രൊജക്റ്റ് അതിന്റെ ഏറ്റവും പ്രാഥമിക ഘട്ടത്തിലാണെന്നും മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും സുന്ദർ പിച്ചൈ പറയുന്നു.
‘ഇത് ചൈനയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമോ എന്നറിയില്ല, പക്ഷെ സെൻസർഷിപ് അനുഭവിക്കുന്ന ചൈനയെ നമ്മൾ കൂടുതൽ പരിഗണിക്കേണ്ടിയിരിക്കുന്നു’; സുന്ദർ പിച്ചൈ സാൻഫ്രാൻസിസ്‌കോയിൽ വയേർഡ് 25 കോൺഫറൻസിൽ പറഞ്ഞു.
‘ചൈനീസ് മാർക്കറ്റ് നാം പ്രാധാന്യത്തോടെ മനസ്സിലാക്കണം അവിടുത്തെ ഉപഭോക്താക്കളുടെ എണ്ണം മനസ്സിലാക്കാണം'; പിച്ചൈ പറഞ്ഞു. ഗൂഗിളിന്റെ ആഭ്യന്തര പരീക്ഷണമനുസരിച്ച് ചൈനയുടെ 99 ശതമാനം ആവശ്യങ്ങളും പൂർത്തീകരിക്കുന്നതാകും പുതിയ സെർച്ച് എൻജിൻ എന്ന് പിച്ചൈ പറയുന്നു.
ചൈനയുടെ ആവശ്യം അംഗീകരിക്കുക വഴി ഗൂഗിൾ സൗജന്യവും തുറന്നതുമായ ഇന്റർനെറ്റ് എന്ന ആശയത്തിന് തുരങ്കം വെക്കുകയാണെന്ന് രാജ്യത്തെ മനുഷ്യാവകാകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നു. അതെ സമയം ഗൂഗിളിന്റെ ‘ഡ്രാഗൺ ഫ്ലൈ’ പ്രൊജക്റ്റ് പുറത്ത് വന്നതിനെ തുടർന്ന് ഗൂഗിളിലെ തൊഴിലാളികൾ ‘ധാർമികതക്കും നൈതികതക്കും’ എതിരെയാണ് ഇതെന്ന് ആരോപിച്ച് കൂട്ട ഒപ്പ് ശേഖരണം നടത്തി കമ്പനിക്ക് കൊടുത്തിരുന്നു എന്ന സി.എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലെ ഗൂഗിളിന്റെ അഭാവം 20 ശതമാനം ലോക ജന സംഖ്യാ നഷ്ടം കമ്പനിക്കുണ്ടെന്ന് പിച്ചൈ പറയുന്നു. 2006 തൊട്ട് 2010 വരെ മുൻപ് ഗൂഗിളിന് ചൈനയിൽ സെർച്ച് എൻജിൻ ലഭ്യമായിരുന്നു. രാജ്യത്തെ സെൻസർഷിപ്പും സർക്കാർ ഹാക്കിങ്ങും കാരണം എട്ട് വർഷങ്ങൾക്ക് മുൻപ് ഗൂഗിൾ പ്രവർത്തനം നിർത്തി വെച്ചതായിരുന്നു.