വാട്സ്ആപ്പിൽ ഇനി ബിസിനസ് സന്ദേശം അയക്കാൻ പണം കൊടുക്കണം
|പുതിയ മാറ്റം വൈകാതെയെന്ന് കമ്പനി
വാട്സ്ആപ്പിൽ ഇനി പഴയത് പോലെ സൗജന്യമായി ബിസിനസ് സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. പഴയത് പോലെ ഉപയോഗവും വരുമാനവും ഇല്ലാത്തത് കാരണമാണ് പുതിയ ഈ മാറ്റമെന്നാണ് റിപോർട്ടുകൾ പറയുന്നത്.
സന്ദേശങ്ങൾക്കെല്ലാം ഇനി നിശ്ചിത സംഖ്യനൽകേണ്ടി വരും. 34.16 പൈസ തൊട്ട് 6.15 പൈസ വരെയാണ് രാജ്യങ്ങൾക്കനുസരിച്ച് വാട്സ്ആപ്പ് ഈടാക്കുന്ന സംഖ്യ. ഫേസ്ബുക്ക് നിരവധി വഴികളിലൂടെ വാട്സ്ആപ്പിന് പണം ലഭ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു. 1.5 ബില്യൺ ഉപഭോക്താക്കളുള്ള വാട്സ്ആപ്പ് ഇനി ബിസിനസ്സ് ആവശ്യങ്ങൾക്ക് വാട്സ്ആപ്പ് ബിസിനസ്സ് എ.പി.ഐ ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ഇത് വഴി കച്ചവടം നടത്തുന്നവർക്ക് ഷിപ്മെന്റ് ഉറപ്പാക്കുന്ന സന്ദേശങ്ങൾ അയക്കുന്നതിനും അപ്പോയിന്റ്മെന്റ് ഓർഡറുകൾ അയക്കാനും പരിപാടികളുടെ ടിക്കറ്റുകൾ ഉറപ്പിക്കാനും വാട്സ്ആപ്പിലെ പുതിയ സേവനം ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. മൊബൈൽ എസ്.എം.എസുകൾക്ക് സമാനമായ പണമാണ് വാട്സ്ആപ്പും ഈടാക്കുന്നതെന്ന് കമ്പനി അറിയിച്ചു.