Tech
വൈറലായി കണ്ണൂരിലെ പെൺകുട്ടിയുടെ യുനിസൈക്കിള്‍ സഞ്ചാരം; വീഡിയോ കാണാം 
Tech

വൈറലായി കണ്ണൂരിലെ പെൺകുട്ടിയുടെ യുനിസൈക്കിള്‍ സഞ്ചാരം; വീഡിയോ കാണാം 

Web Desk
|
21 Oct 2018 9:46 AM GMT

രാവിലെ ബാഗുമെടുത്ത് സ്‌കൂളിലേക്ക് നടന്നിരുന്ന പഴയെ കാലമെല്ലാം കടന്ന് പോയി. ഹൈ ടെക്കായി മാറുന്ന ഗ്രാമങ്ങളാണ് ഇന്ന് കേരളം മുഴുവൻ. രാവിലെ യൂനി സൈക്കിളിൽ മദ്രസയിലേക്ക് സഞ്ചരിക്കുന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കണ്ണൂർ കൊട്ടില എന്ന ഗ്രാമത്തിലെ പെൺകുട്ടി യുനിസൈക്കിളിൽ സഞ്ചരിക്കുന്ന വീഡിയോയാണ് കേരളത്തിന് അപരിചിത കാഴ്ച്ചയെന്ന രൂപത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു ചക്രത്തിൽ ബാലൻസ് ചെയ്ത് സഞ്ചരിക്കാവുന്ന യുനിസൈക്കിൾ വൈദ്യുതി ചാർജിനാണ് പ്രവർത്തിക്കുന്നത്. 60 മിനുറ്റ് വരെ സഞ്ചരിക്കാവുന്ന ചാർജ്ജ് ഒറ്റ ചാർജിങ്ങിൽ ലഭ്യമാണ്. വാട്ടർ പ്രൂഫ് സംവിധാനത്തിൽ പുറത്തിറങ്ങുന്ന യുനിസൈക്കിളിൽ 14 മൈൽ ദൂരം വരെ ഒരു മണിക്കൂർ കൊണ്ട് സഞ്ചരിക്കാവുന്നതാണ്. ഓഫ് റോഡ്/ ഓൺ റോഡ് സഞ്ചാരത്തിന് ഒരു പോലെ ഉപകാരപ്രദമാണ് യുനിസൈക്കിൾ. മൊബൈലുമായി കണക്റ്റ് ചെയ്ത് യുനിസൈക്കിൾ വഴി പ്രധാന നിർദ്ദേശങ്ങൾ നൽകാനും സാധിക്കുന്നതാണ്. ഒറ്റ ചക്രത്താൽ നിയന്ത്രിതമായ സൈക്കിൾ ഓടിക്കാൻ ബാലൻസ് അത്യാവശ്യമെന്നിരിക്കെ പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇരു വശങ്ങളിലും ചെറിയ ചക്രങ്ങൾ ഘടിപ്പിച്ചും യുനിസൈക്കിൾ വിപണിയിൽ ലഭ്യമാണ്. 40000 രൂപക്ക് മുകളിലാണ് യുനി സൈക്കിളിന് വിപണിയിൽ വില.

Related Tags :
Similar Posts