തിരിച്ചു വരുന്നു വിന്‍ഡോസിലെ പഴയെ വിനാംപ്
|വിന്‍ഡോസ് കംപൂട്ടറുകള്‍ ഉപയോഗിച്ച പഴയെ തലമുറ മറക്കാത്ത ഒന്നാണ് അതിലെ പാട്ട് പെട്ടി വിനാംപ് മ്യൂസിക്ക് പ്ലയര്‍. ഇടക്കാലത്ത് അപ്ഡേറ്റുകള് ഇല്ലാതെ നിര്‍ത്തിവെച്ച വിനാംപ് പിന്നീട് റേഡിയോണമി എന്ന കമ്പനിക്ക് മറിച്ച് വിറ്റിരുന്നു. ഈ കമ്പനി തന്നെയാണ് ഇപ്പോള്‍ പുതിയ രൂപത്തിലുള്ള വിനാംപുമായി മടങ്ങിയെത്തുന്നത്. പുതിയ മടങ്ങി വരവ് ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് മാത്രമായിരിക്കുമെന്നാണ് സൂചന.
1997 ലാണ് വിന്‍ഡോസ് കംപൂട്ടറുകള്ക്കായി വിനാംപ് മ്യൂസിക്ക് പ്ലയര്‍ അവതരിപ്പിച്ചത്. വിൻഡോസിലെ ഏറ്റവും പ്രചാരമേറിയ സോഫ്ട്വെയറുകളിലൊന്നായി എണ്ണപ്പെട്ട വിനാംപ് 2002 ൽ എ.ഒ.എൽ ഏറ്റെടുക്കുകയായിരുന്നു. ആപ്പിൾ ഐപോഡും വിവിധ മ്യൂസിക്ക് പ്ലെയറുകളും കളം പിടിച്ചതോടെ പിന്നീട് പതുക്കെ വിനാംപ് ജനങ്ങളിൽ നിന്നും മറഞ്ഞു പോയി. 2014 ൽ എ.ഒ.എൽ കമ്പനി വിനാംപിനെ റേഡിയോണമി കമ്പനിയ്ക്ക് മറിച്ചു വിറ്റത് വലിയ വാർത്തയായിരുന്നു. പുതിയ രൂപത്തിൽ വിനാംപ് എത്തുന്ന കാര്യം റേഡിയോണമിയുടെ സി.ഇ.ഒ തന്നെയാണ് അറിയിച്ചത്.
എം.പി.ത്രി പാട്ടുകൾ ഫോണിൽ കേൾക്കാനും ക്ലൗഡിൽ സൂക്ഷിക്കാനും കഴിയുന്ന വിനാംപിൽ പോഡ്കാസ്റ്റുകളും റേഡിയോയും കേൾക്കാൻ സൗകര്യമുണ്ടാകും. ‘ഓൾ ഇൻ വൺ മ്യൂസിക് പ്ലേയർ’ എന്ന രൂപത്തിൽ എത്തുന്ന പുതിയ വിനാംപിനെ പഴയെ പ്രതാപം തുണക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.