വമ്പിച്ച വിലക്കുറവ് ! ഫെസ്റ്റിവല്‍ ഓഫറുകളുമായി ഓണ്‍ലെെന്‍ വിപണി
|‘ഫെസ്റ്റിവ് ധമാക്ക’യുമായി ഫ്ലിപ്കാർട്ടും, ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെലു’മായി ആമസോണുമാണ് ഓൺലെെൻ വിപണി പിടിക്കാനായി ഇറങ്ങിയിരിക്കുന്നത്.
ദീപാവലി പ്രമാണിച്ചുള്ള ഓൺലെെൻ വിൽപനയുടെ മഹാമേളക്ക് ഇന്നത്തോടെ തുടക്കമായി. ഒക്ടോബർ 24 മുതൽ തുടങ്ങുന്ന ഉത്സവ കാല ഓഫറിൽ നൂറു കണക്കിന് ഉത്പന്നങ്ങളാണ് വമ്പിച്ച വിലക്കുറവോടെ വിൽപ്പനക്ക് എത്തിയിരിക്കുന്നത്.
‘ ഫെസ്റ്റിവ് ധമാക്ക’യുമായി ഫ്ലിപ്കാർട്ടും, ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെലു’മായി ആമസോണുമാണ് ഓൺലെെൻ വിപണി പിടിക്കാനായി ഇറങ്ങിയിരിക്കുന്നത്. ഒക്ടോബർ 24 ന് തുടങ്ങി 28 രാത്രി 11:59 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെൽ വിൽപന നടക്കുക. ഫ്ലിപ്കാർട്ടിന്റെ ഫെസ്റ്റിവ് ധാമാക്ക ഒക്ടോബർ 27 വരെ നീണ്ടു നിൽക്കും. സ്മാര്‍ട്ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവ മേളയില്‍ ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലും ലഭ്യമാവും.
സ്മാർട്ട് ഫോണുകളുടെ വിപുലമായ സെലക്ഷനുകളുമായാണ് ഫെസ്റ്റിവ് ധാമാക്കയുമായുള്ള ഫ്ലിപ്കാർട്ടിന്റെ വരവ്. ഓപ്പോ എഫ്9(4 ജി.ബി, 64 ജി.ബി), വിവോ വി9 (4 ജി.ബി, 64 ജി.ബി), ലെനോവോ കെ.8 പ്ലസ് (3 ജി.ബി, 32 ജി.ബി) എന്നീ സ്മാർട്ട് ഫോണുകൾ വിലക്കിഴിവോടെ സ്വന്തമാക്കാൻ സാധിക്കും. ഡി.എസ്.എൽ.ആർ ക്യാമറകൾക്കും, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾക്കും 80 ശതമാനത്തിന്റെ വരെ ഡിസ്ക്കൗണ്ടാണ് ഈ ദിവസങ്ങളിൽ ലഭിക്കുന്നത്. ആമസോണ്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ ഇളവുകളും, 15 ശതമാനം അധിക ക്യാഷ് ബാക് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഹോം-കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ കിഴിവും 10 ശതമാനം അധിക ക്യാഷ് ബാക്കും ലഭിക്കും. ടെലിവിഷനുകള്‍ക്ക് 69 ശതമാനം വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍ക്കും മറ്റും 80 ശതമാനം വരെ ഇളവുകള്‍ ലഭ്യമാണ്.
ആക്സിസ് ബാങ്കുമായി ധാരണയുണ്ടാക്കിയ ഫ്ലിപ്കാർട്ട്, ആക്സിസ് ബാങ്ക് ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പത്ത് ശതമാനം വരെ ഡിസ്കൗണ്ടും നൽകുന്നുണ്ട്. ചില ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഇ.എം.ഐ, നോ കോസ്റ്റ് ഇം.എം.ഐ, ഫോണ്‍ പേ ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് എന്നിവയും ഫെസ്റ്റീവ് ധമാക്കയിലൂടെ ലഭിക്കും. വിലക്കുറവിന് പുറമെ, എക്സ്ചേഞ്ച് ഓഫറുകൾ, ബയ് ബാക്ക് ഗാരന്റി പ്ലാനുകളും ലഭ്യമാണ്. ആമസോണിൽ ഐ.സി.ഐ.സി.ഐ, സിറ്റി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കുന്നവർക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് നല്‍കുന്നതാണ്. ഇതിന് പുറമെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലും ബജാജ് ഫിന്‍സെര്‍വ് ഇ.എം.ഐ കാര്‍ഡിലും നോ കോസ്റ്റ് ഇ.എം.ഐ നേടാന്‍ അവസരമുണ്ട്.