Tech
ഓണ്‍ലൈനില്‍ സ്മാര്‍ട്ട് ഫോണ്‍ ഓഡര്‍ ചെയ്തു, ലഭിച്ചത് ബാര്‍ സോപ്പ്...
Tech

ഓണ്‍ലൈനില്‍ സ്മാര്‍ട്ട് ഫോണ്‍ ഓഡര്‍ ചെയ്തു, ലഭിച്ചത് ബാര്‍ സോപ്പ്...

Web Desk
|
29 Oct 2018 2:01 PM GMT

പണം നല്‍കി സാധനം കൈപ്പറ്റി വീട്ടില്‍ വന്ന് പാര്‍സല്‍ തുറന്ന് നോക്കുമ്പോഴാണ് അഫ്തറുള്‍ ഞെട്ടിയത്

ഓണ്‍ലൈനില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ ഓഡര്‍ ചെയ്ത 48കാരനായ അഫ്തറുള്‍ പെട്ടി തുറന്നപ്പോള്‍ കണ്ടത് അഞ്ച് രൂപ വിലയുള്ള ബാര്‍ സോപ്പ്. പോസ്റ്റ് മാസ്റ്റര്‍ കിഷോരി മോഹന്‍ദാസില്‍ നിന്ന് പാര്‍സല്‍ വന്നുവെന്ന കോള്‍ വന്നതോടെയാണ് കേബിള്‍ ടിവി ഓപ്പറേറ്ററായ അഫ്തറുള്‍ പോസ്റ്റ് ഓഫീസിലേക്ക് പോകുന്നത്. പാര്‍സല്‍ കൈപറ്റണമെങ്കില്‍ 3598 രൂപ നല്‍കണമായിരുന്നു. പണം നല്‍കി സാധനം കൈപ്പറ്റി വീട്ടില്‍ വന്ന് പാര്‍സല്‍ തുറന്ന് നോക്കുമ്പോഴാണ് അഫ്തറുള്‍ ഞെട്ടിയത്. അഞ്ച് രൂപ വിലയുള്ള അലക്കാന്‍ ഉപയോഗിക്കുന്ന സോപ്പായിരുന്നു അതിനുള്ളില്‍ അഫ്തറുള്ളിനെ കാത്തിരുന്നത്. പാര്‍സലുമായി പോസ്റ്റ് ഓഫീസില്‍ പോയ അഫ്തറുള്‍ അവിടെയുള്ളവരോട് വഴക്കിന് നിന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല. റീട്ടെയ്ലറോട് കാരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താനെ പോലീസ് പറഞ്ഞു.

ഓണ്‍ലൈന്‍ വിപണന മേഘലയില്‍ നിന്നും ഇത് പോലെ പല ദുരനുഭവങ്ങും നേരിടേണ്ടി വന്ന ഒരുപാട് പേരുണ്ട്. വ്യക്തമായ ഇടപാടുകള്‍ നടത്താത്ത റീട്ടെയ്ലര്‍മാരാണ് ഇതിന് കാരണം.

അടുത്തിടെ, വൈബവ് വസന്ത് കാമ്പ്ലെ എന്ന മുംബൈക്കാരന്‍ ഫ്ലിപ്പ്കാര്‍ട്ടിലൂടെ രണ്ട് ഫോണുകള്‍ ഓഡര്‍ ചെയ്തെങ്കിലും ലഭിച്ചത് ഒരു ബാര്‍ സോപ്പും വാഷിങ് പൌഡറുമായിരുന്നു. ഇതിനെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍, താബ്രെജ് നാഗരള്ളി ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് എെ ഫോണ്‍ 8 ഓഡര്‍ ചെയ്ത് പണം ഓണ്‍ലൈനില്‍ തന്നെ അടച്ച ശേഷം ഇതേ അനുഭവം നേരിടേണ്ടി വന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കുന്നു.

Similar Posts