Tech
ഇനി മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളും ഡിലീറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ ഉടന്‍ 
Tech

ഇനി മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളും ഡിലീറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ ഉടന്‍ 

Web Desk
|
8 Nov 2018 11:40 AM GMT

ഒരിക്കൽ അയച്ച സന്ദേശങ്ങൾ പത്ത് മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് മെസഞ്ചർ അവതരിപ്പിച്ചരിക്കുന്നത്.

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട്, അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ. ഒരിക്കൽ അയച്ച സന്ദേശങ്ങൾ പത്ത് മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് മെസഞ്ചർ അവതരിപ്പിച്ചരിക്കുന്നത്. നിലവിൽ മെസഞ്ചറിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ലഭിച്ചു കൊണ്ടിരുന്ന സേവനം, ഉടൻ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിയിക്കുന്നത്.

മെസഞ്ചർ ആപ്പിന്റേതായി പുറത്തിറങ്ങിയ റിലീസ് നോട്ടിലാണ് ‘അൺ സെന്റ്’ ഓപ്ഷനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. അബദ്ധത്തിൽ അയച്ച വിവരങ്ങളോ, ചിത്ര സന്ദേശങ്ങളോ പത്ത് മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്യാം എന്നാണ് നോട്ടിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് എന്ന് മുതൽ ലഭ്യമായി തുടങ്ങും എന്നതിനെ പറ്റി കൃത്യമായ വിവരം കമ്പനി പുറത്ത് വിട്ടിട്ടില്ല. ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ ‘അൺ സെന്റ്’ ഓപ്ഷൻ നേരത്തെ ഫേസ്ബുക്കിന്റെ തന്നെ വാട്ട്സാപ്പ് ഉൾപ്പടെയുള്ള ആപ്പുകളിൽ തന്നെ ലഭ്യമാക്കിയിരുന്നു.

സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സി.ഇ.ഓ മാർക്ക് സുക്കർബർഗ് തന്റെ സഹപ്രവർത്തകർക്ക് അയച്ച പഴയ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതിൽ നേരത്തേ വലിയ വിമർശനങ്ങളുയർന്നിരുന്നു. ഇതേ തുടർന്നാണ് ഈ ഓപ്ഷൻ എല്ലാവർക്കും ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നത്.

Similar Posts