Tech
സന്ദേശങ്ങള്‍ അയക്കും മുമ്പ് ഒന്ന്കൂടി നോക്കൂ.. പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 
Tech

സന്ദേശങ്ങള്‍ അയക്കും മുമ്പ് ഒന്ന്കൂടി നോക്കൂ.. പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

Web Desk
|
13 Nov 2018 10:51 AM GMT

പ്രിവ്യൂ ഫീച്ചര്‍, പ്രൈവറ്റ് റിപ്ലെ എന്നിവയാണ് വാട്സ്ആപ്പ് പുതിയതായി കൊണ്ടുവന്ന പ്രത്യേകതകള്‍

പുതിയ ഫീച്ചറുകള്‍ നിരന്തരം കൊണ്ടുവരികയാണ് ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. നേരത്തെ വര്‍ഷത്തിലൊരിക്കലൊ ക്കെയാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നതെങ്കില്‍ ഇപ്പോള്‍ ഓരോ മാസത്തിലും ഓരോ പ്രത്യേകതകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. ഇപ്പോള്‍ വാട്‌സ്ആപ്പിന്റെ പുതിയ പ്രത്യേകത, പ്രിവ്യൂ ഫീച്ചര്‍ ആണ്. അതായത് ഒരാള്‍ക്ക് സന്ദേശം അയക്കുന്നതിന് മുമ്പ് ഒരു വട്ടംകൂടി ആലോചിക്കാം, ശരിയായ മെസേജ് ആണോ അയക്കുന്നത്, അല്ലെങ്കില്‍ എന്തെങ്കിലും മാറ്റങ്ങള്‍കൊണ്ടുവരണോ എന്നിങ്ങനെ.

നേരത്തെ സന്ദേശം ടൈപ് ചെയ്ത ഉടന്‍ തന്നെ അയക്കാം. എന്നാല്‍ പുതിയ ഫീച്ചറില്‍ അയക്കാനുള്ള ക്ലിക്കിന് മുമ്പ് ഒരു വട്ടം കൂടി ആ സന്ദേശം സ്ക്രീനില്‍ തെളിയും. വാട്‌സ്ആപ്പിന്റെ ബീറ്റ വേര്‍ഷനായ 2.18.325ല്‍ ഈ സൗകര്യം ലഭിക്കും. പ്രൈവറ്റ് റിപ്ലെയാണ് വാട്‌സ്ആപ്പ് അടുത്തിടെ കൊണ്ടുവന്ന മറ്റൊരു പ്രധാന പ്രത്യേകത. ഗ്രൂപ്പ് ചാറ്റിലാണ് പ്രൈവറ്റ് റിപ്ലെ ഉപകാരപ്പെടുക. ഗ്രൂപ്പിലെ ഒരംഗത്തോട് എന്നാല്‍ ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത രീതിയില്‍ സന്ദേശങ്ങള്‍ അയക്കുകയോ, മറുപടി നല്‍കുകയോ ചെയ്യാനാവും എന്നതാണ് പ്രൈവറ്റ് റിപ്ലെയുടെ പ്രത്യേകത. ഇതിനായി സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്താല്‍ മതിയാവും.

നേരത്തെ കമ്പനി, വാട്ട്സ്ആപ്പ് സ്റ്റിക്കറുകള്‍ കൊണ്ടുവന്നിരുന്നു. ഏറ്റവും പുതിയ എെ.ഒ.എസ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്റ്റിക്കര്‍ സൗകര്യം ലഭ്യമാകുന്നത്. എെ.ഒ.എസ് വേര്‍ഷന്‍ 2.18.101, ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.18.327 അപ്ഡേറ്റുകളിൽ ലഭ്യമാകുന്ന സ്റ്റിക്കർ ഓപ്‌ഷൻ ലഭിക്കും. കീബോർഡിലെ ജിഫിന് തൊട്ടടുത്തുള്ള ഓപ്‌ഷൻ വഴിയാണ് സ്റ്റിക്കറുകൾ തെരഞ്ഞെടുക്കാൻ സാധിക്കുക. നിലവിൽ 12 പാക്കുകൾ മാത്രമായിട്ടുള്ള സ്റ്റിക്കറുകളിൽ പുതിയതായി ഉപഭോക്താകളെ ആവശ്യാനുസരണം നിർമിക്കാനും സാധിക്കും.

Related Tags :
Similar Posts