Tech
വരുന്നു.. ഇന്ത്യയിലെ ആദ്യത്തെ 5ജി മൊബൈല്‍ ഫോണ്‍
Tech

വരുന്നു.. ഇന്ത്യയിലെ ആദ്യത്തെ 5ജി മൊബൈല്‍ ഫോണ്‍

Web Desk
|
15 Nov 2018 1:28 PM GMT

ടെക്നോളജി അതിന്‍റെ പുതിയ തലങ്ങളിലേക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍ മേഘലയിലും വലിയ മാറ്റങ്ങള്‍ വരുകയാണ്.

ടെക്നോളജി അതിന്‍റെ പുതിയ തലങ്ങളിലേക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍ മേഘലയിലും വലിയ മാറ്റങ്ങള്‍ വരുകയാണ്. അതിന്‍റെ ഉത്തമോദാഹരണമാണ് ഇന്ത്യയില്‍ അടുത്ത് തന്നെ വിപണിയിലെത്തുമെന്ന് കരുതപ്പെടുന്ന 5ജി സംവിധാനത്തോട് കൂടിയ മൊബൈല്‍ ഫോണുകള്‍.

ഇന്ത്യയിലെ ആദ്യത്തെ 5ജി മൊബൈല്‍ ഫോണ്‍ വണ്‍പ്ലസിന്‍റേത് ആയിരിക്കുമെന്ന് വാര്‍ത്തകള്‍ വരുന്നു. 2019ല്‍ വണ്‍പ്ലസ് 6ടിയുടെ പിന്‍ഗാമിയായെത്തുന്ന വണ്‍ പ്ലസ് സെവനായിരിക്കും ആദ്യത്തെ 5ജി ഫോണ്‍ എന്നാണ് സൂചനകള്‍. ഫോണ്‍ അടുത്ത വര്‍ഷം മെയ്യോടെ വിപണിയിലെത്തും.

മിഡ് ബജറ്റ് പ്രീമിയം ഫോണ്‍ എന്ന വണ്‍പ്ലസിന്‍റെ പരസ്യ വാചകത്തില്‍ ഇതോടെ പല മാറ്റങ്ങളും വന്നേക്കാം. എന്നാല്‍ 5ജി സംവിധാനമില്ലാത്തതും ഉള്ളതുമായ വണ്‍ പ്ലസ് സെവന്‍ മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

വണ്‍ പ്ലസ്സിന്‍റെ 5ജി പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും കമ്പനി അതിന്‍റെ ജോലികളിലാണെന്നും വണ്‍ പ്ലസ് സഹ സ്ഥാപകന്‍ കാള്‍ പേ പറയുന്നു. ക്യൂവല്‍കോമിന്‍റെ 5ജി ചിപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ ഫോണുകളില്‍ ഒന്നായിരിക്കും വണ്‍പ്ലസ് സെവന്‍ എന്ന് വണ്‍പ്ലസ് വൃത്തങ്ങള്‍ പറഞ്ഞു.

Similar Posts