Tech
വ്യക്തികളുടെ വിവരങ്ങള്‍ക്കായി വട്ടമിട്ട് കേന്ദ്ര സര്‍ക്കാര്‍; ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍
Tech

വ്യക്തികളുടെ വിവരങ്ങള്‍ക്കായി വട്ടമിട്ട് കേന്ദ്ര സര്‍ക്കാര്‍; ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍

Web Desk
|
17 Nov 2018 10:08 AM GMT

വ്യക്തികളുടെ വിവരങ്ങള്‍ക്കായുള്ള ഗവണ്‍മെന്റിന്റെ അപേക്ഷകളില്‍ വര്‍ദ്ധനവെന്ന് ഫേസ്ബുക്ക് വെളിപ്പെടുത്തല്‍

ഉപയോക്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യൻ
ഗവൺമെന്റിന്റെ അപേക്ഷയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി ഫേസ്ബുക്ക്. 2018 ജനുവരി മുതൽ ജൂൺ വരെ മുൻ വർഷങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചപ്പോൾ, ഇതിൽ കമ്പനിയുടെ പോളിസികൾ അനുസരിച്ച് 53 ശതമാനത്തിനും അനുകൂലമായുള്ള പ്രതികരണം നൽകിയതായും ഫേസ്ബുക്ക് പറഞ്ഞു. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള വിവരങ്ങളാണ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നതെന്ന് പുറത്തുവിട്ടില്ല.

ഈ വർഷം പകുതി പിന്നിട്ടപ്പോഴേക്ക് 16,580 അപേക്ഷകളാണ്
ഗവൺമെന്റിൽ നിന്നും ലഭിച്ചത്. കഴിഞ്ഞ വർഷം ആകെ 22,024 അപേക്ഷകളും, 2016ൽ 13,613 അപേക്ഷകളുമാണ് ഇത്തരത്തിൽ ലഭിച്ചത്. വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ഗവൺമെന്റ് അപേക്ഷകളോട് കമ്പനിയുടെ നയ-നിലപാടുകൾക്ക് അനുസൃതമായാണ് ഫേസ്ബുക്ക് മറുപടി കൊടുക്കാറ്. വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടുള്ള അപേക്ഷകളില്‍, ഈ വര്‍ഷം ഇതുവരെയായി 62 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പടുത്തിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ആഗോള തലത്തിൽ ഇത്തരത്തില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ 30 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. മുൻ വർഷം ആദ്യ പകുതി വരെയുള്ളതിൽ നിന്നും 26 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. 82,341 അപേക്ഷകളിൽ നിന്നും ഈ വർഷമത് ഒരു ലക്ഷത്തനും മുകളിൽ എത്തി. എന്നാൽ കഴിഞ്ഞ വർഷത്തേതിൽ നിന്നും വത്യസ്തമായി, ഇത്തവണ അപേക്ഷ തള്ളി കൊണ്ടുള്ള പ്രതികരണങ്ങളിൽ ഏഴ് ശതമാനത്തിന്റ വർദ്ധനവും ഉണ്ടായതായി ഫേസ്ബുക്ക് പറഞ്ഞു.

Similar Posts