Tech
മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡിന്‍റെ തലപ്പത്തേക്ക് 
Tech

മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡിന്‍റെ തലപ്പത്തേക്ക് 

Web Desk
|
17 Nov 2018 2:20 PM GMT

ഗൂഗിള്‍ ക്ലൗഡിന്‍റെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി ടെക്കി. മലയാളിയായ തോമസ് കുര്യനാണ് ഗൂഗിള്‍ ക്ലൗഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) നിയമിതനായത്. ഒറാക്കിള്‍ കോര്‍പ്പറേഷന്‍റെ പ്രൊഡക്റ്റ് ഡെവലപ്പ്മെന്‍റ് പ്രസിഡന്‍റ് സ്ഥാനം ഒക്ടോബറിലാണ് തോമസ് കുര്യന്‍ രാജിവെച്ചത്.

ഒറാക്കിളിന്‍റെ മേധാവി ലാരി എല്ലിസണുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കുര്യന്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചത്. ക്ലൗഡ് കമ്പ്യൂട്ടിങ് രംഗത്ത് കൂടുതല്‍ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കണമെന്ന കുര്യന്‍റെ അഭിപ്രായം ലാരി എല്ലിസണ്‍ പിന്തുണച്ചിരുന്നില്ല. ഇതാണ് അദ്ദേഹത്തിന്‍റെ രാജിയിലേക്ക് നയിച്ചത്.

നവംബര്‍ 26 നാണ് തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡില്‍ ചേരുക. അതുവരെ നിലവിലെ മേധാവി ഡയാന ഗ്രീന്‍ തന്നെ തല്‍സ്ഥാനത്ത് തുടരും. 2019 വരെയാണ് തോമസ് കുര്യന്‍റെ കാലാവധി.

Similar Posts