ടച്ച് ടോണ്‍ ഫോണിന്റെ പിറവിക്ക് ഇന്ന് 50 വയസ്
|കമ്യൂണിക്കേഷന്‍ രംഗത്തെ വന്‍ കുതിച്ച്ചാട്ടമായിരുന്നു ടച്ച് ടോണ്‍ ഡയലിങ് ഫോണിന്റെ കണ്ടുപിടിത്തം.
കമ്മ്യൂണിക്കേഷന്‍ രംഗത്ത് വലിയ മാറ്റം വരുത്തികൊണ്ടാണ് ടച്ച് ടോണ്‍ ഫോണിന്റെ ഉത്ഭവം. നിരവധി പരീക്ഷണങ്ങള്ക്കൊടുവിലായിരുന്നു ഇതിന്റെ കണ്ടുപിടിത്തം. 1963 നവംബര്‍ 18നായിരുന്നു സാങ്കേതിക വിദ്യയുടെ ചരിത്രത്തില്‍ ഇടംപിടിച്ച ഈ ടച്ച് ടോണ്‍ ഫോണ്‍ പിറന്നത്.
1963 നവംബര്‍ 18ന് പെന്സില്വാനിയയിലാണ് ടച്ച് ടോണ്‍ ഡയലിങ് ടെലിഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. കമ്യൂണിക്കേഷന്‍ രംഗത്തെ വന്‍ കുതിച്ച്ചാട്ടമായിരുന്നു ടച്ച് ടോണ്‍ ഡയലിങ് ഫോണിന്റെ കണ്ടുപിടിത്തം. DTMF (dual tone multi frequency) രീതിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. റോട്ടറി പള്‍സ് ഡയലിങ് രീതിയാണ് ഇതിന് മുമ്പ് ഉപയോഗിച്ചിരുന്നത്. ഇതിനെ അപേക്ഷിച്ച് ടച്ച് ടോണ്‍ ടെലിഫോണില്‍ സമയം കുറച്ച് മതിയായിരുന്നു. ടോണ്‍ ഡയലിങ് ടെലിഫോണില്‍ ഒരു നമ്പര്‍ അമര്‍ത്തുമ്പോള്‍ ഒരു ടോണ്‍ ആണ് ഉണ്ടാകുന്നത്. ആ സമയത്ത് 2 ഫ്രീക്വന്‍സി ഉണ്ടാകുകയും ഈ 2 ഫ്രീക്വന്‍സി കൂടി യോജിച്ച് ഒരു combinational frequency ഉണ്ടാകുന്നു. അങ്ങനെയാണ് ഇതിന് ഡ്യുയല് ടോണ്‍ എന്ന പേര് വന്നത്.
ഒരു കീ അമര്‍ത്തുമ്പോള്‍ അത് സ്വിച്ചിങ് സെന്ററിലേക്ക് പോകുകയും അവിടെ നിന്ന് ഡീകോഡ് ചെയ്ത് ഏത് കീ ആണ് പ്രസ് ചെയ്തത് എന്ന് മനസിലാക്കുകയും ചെയ്യുന്നു. എന്നാല്‍ മുമ്പത്തെ രീതിയായ റോട്ടറി ഡയലിങില് ഡിസി കറന്റാണ് ഉണ്ടാകുന്നത്. ഉദാഹരണമായി 7 എന്ന നമ്പര്‍ ഡയല് ചെയ്യുമ്പോള്‍ 7 പ്രാവിശ്യം കട്ടായിട്ടാണ് അടുത്ത പോയിന്റിലേക്ക് എത്തുന്നത്. അത് കൊണ്ട് കൂടുതല്‍ സമയം വേണ്ടി വരുന്നു.
നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ടച്ച് ടോണ്‍ ഡയലിങ് ഫോണ്‍ നിലവില്‍ ഉപയോഗിക്കുന്ന 0 മുതല്‍ 9 വരെയുള്ള പത്തക്കങ്ങളിലേക്കും സ്റ്റാര്‍, ഹാഷ് ലേക്കും എത്തിയത്. 1963 ല്‍ നിലവില്‍ വന്നെങ്കിലും 20 വര്‍ഷത്തിന് ശേഷമാണ് ഇത് ഉപയോഗത്തില്‍ വന്നത്.