അകലെയുള്ളവര്‍ക്ക് ഒരുമിച്ചിരുന്ന് ഇനി വീഡിയോയും കാണാം; മെസഞ്ചറിന്റെ പുതിയ ഫീച്ചര്‍
|വിവിധ ഇടങ്ങളിലുള്ള സുഹൃത്തുക്കൾക്ക് ഒന്നിച്ചിരുന്ന് മൂവി കാണാനും, ബിസിനസ് ആവശ്യർഥമുള്ള കാര്യങ്ങൾക്കും സഹായകമായ തരത്തിലാണ് ‘വാച്ച് വീഡിയോസ് ടുഗെദർ’ ഓപ്ഷൻ വരുന്നത്.
ഫേസ്ബുക്ക് മെസേജിങ് ആപ്പായ മെസഞ്ചർ പുതിയ ഫീച്ചറുമായി വീണ്ടും ഉപയോക്താക്കൾക്കിടയിലേക്ക് എത്തുന്നു. വിവിധ ഇടങ്ങളിലായുള്ള സുഹൃത്തുകൾക്ക് പരസ്പരം ഒരുമിച്ച് വീഡിയോകൾ കാണാനുള്ള സൗകര്യമാണ് മെസഞ്ചർ അവതരിപ്പിക്കാനിരിക്കുന്നത്.
‘വാച്ച് വീഡിയോസ് ടുഗെദർ’ എന്ന ഫീച്ചറാണ് മെസഞ്ചര്‍ പുതുതായി ആരംഭിക്കുന്നത്. ഗ്രൂപ്പ് ചാറ്റിന് സമാനമായി, വിവിധ ഫോണുകളിൽ നിന്നും ഒന്നിലധികം പേർക്ക് വീഡീയോകൾ കാണാനാകുമെന്നാണ് ഇതിന്റ പ്രത്യേകത. വിവിധ ഇടങ്ങളിലുള്ള സുഹൃത്തുക്കൾക്ക് ഒന്നിച്ചിരുന്ന് മൂവി കാണാനും, ബിസിനസ് ആവശ്യർഥമുള്ള കാര്യങ്ങൾക്കും സഹായകമായ തരത്തിലാണ് ‘വാച്ച് വീഡിയോസ് ടുഗെദർ’ ഓപ്ഷൻ വരുന്നത്.
വീഡിയോക്കായുള്ള ചാറ്റിലുള്ള അംഗങ്ങൾക്ക് വീഡിയോ കാണുന്ന സമയം നോട്ടിഫിക്കേഷൻ ലഭിക്കുകയാണ് ചെയ്യുക. ചാറ്റിലുള്ള എല്ലാവർക്കും വീഡിയോ നിയന്ത്രിക്കാനും, ആരെല്ലാം വീഡിയോ കാണുന്നുണ്ടെന്ന് മനസ്സിലാക്കാനും സാധിക്കും. പുതിയ ഓപ്ഷൻ മെസഞ്ചർ ഉപയോക്താക്കൾക്ക് കൂടൂതൽ അനുഭവങ്ങൾ നൽകുമെന്നതിനൊപ്പം, ഫേസ്ബുക്ക് കമ്പനിക്ക് റവന്യു വർദ്ധനവിനുള്ള മാര്‍ഗം കൂടിയാണ് ലക്ഷ്യമിടുന്നത്.
ഫേസ്ബുക്കിന്റെ ജനപ്രീതി ഇടിഞ്ഞതായുള്ള സൂചനകൾക്കിടെ, കമ്പനിയെ തിരിച്ച് കൊണ്ടുവരുന്നതിനോടൊപ്പം മെസഞ്ചർ, ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാം, എന്നീ അനുബന്ധ സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് അതികൃധർ.