ഹോണറിന്റെ 10 ലൈറ്റ്; വിലയും പ്രത്യേകതകളും നോക്കൂ....
|ചൈനയിലാണ് പുറത്തിറക്കിയത്. ഇന്ത്യയില്‍ ഈ മോഡലിപ്പോള്‍ ലഭിക്കില്ല.
ഹോണറിന്റെ പുതിയ ഫ്ളാഗ്ഷിപ്പ് മോഡലായ ഹോണര്‍ 10 ലൈറ്റ് പുറത്തിറക്കി. ചൈനയിലാണ് പുറത്തിറക്കിയത്. ഇന്ത്യയില്‍ ഈ മോഡലിപ്പോള്‍ ലഭിക്കില്ല. 1,399 യുവാനാണ് വില. അത് രൂപയിലേക്ക് മാറ്റിയാല്‍ 14,000 രൂപയാണ് 4ജിബി റാമും 64ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് നല്‍കേണ്ടത്. 6 ജിബി റാമും 64ജിബി ഇന്റേണല്‍ മെമ്മറിയുമുളള മോഡലിന് 17,400 രൂപക്ക് മുകളിലും കൊടുക്കണം. ഇതില്‍ തന്നെ 128 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള മോഡലിന് 19,500 രൂപയാണ് വില. ഗ്രാഡിയന്റ് ബ്ലൂ, റെഡ്, വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ മോഡല്‍ ലഭിക്കും.
വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലെ, കിരിന്‍ 710 പ്രൊസസര്‍, ആന്‍ഡ്രോയിഡ് 9.0 പൈ, ഡ്യുവല്‍ ക്യാമറ സൗകര്യം, 3,400 എം.എ.എച്ച് ബാറ്ററി ബാക്അപ്പ് എന്നിവയാണ് പ്രത്യേകതകള്‍. 6.21 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലെ(2340*1080 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷന്‍) പുറമെ 512 ജിബി വരെ മൈക്രോ എസ്.ഡി കാര്‍ഡ് വഴി എക്‌സ്പാന്‍ഡ് ചെയ്യാം. 13 എംപിയുടെ പ്രൈമറി സെന്‍സറും( f/1.8 അപേര്‍ച്ചര്‍)2എം.പിയുടെ സെക്കന്‍ഡി സെന്‍സറും(f/2.0 അപേര്‍ച്ചര്‍) അടങ്ങുന്ന ക്യാമറയാണ് പിന്നിലുള്ളത്. 24 എംപിയുടെ സെല്‍ഫി ക്യാമറയുണ്ട്.
ഇതിന്റെ അപേര്‍ച്ചര്‍ f/2.0 ആണ്. രണ്ട് ഭാഗത്തും എല്‍ഇഡി ഫ്ളാഷ് ലൈറ്റും പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്(എ.ഐ) സൗകര്യവുമുണ്ട്.