Tech
സ്മാര്‍ട്ട്ഫോണിനെ ഒടിച്ചുമടക്കാന്‍ എല്‍.ജിയും
Tech

സ്മാര്‍ട്ട്ഫോണിനെ ഒടിച്ചുമടക്കാന്‍ എല്‍.ജിയും

Web Desk
|
26 Nov 2018 3:35 AM GMT

സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടുന്ന ഒമ്പതാം വിഭാഗത്തിന് കീഴിലായാണ് പേരുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

സാംസങ്ങിന് പിന്നാലെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുമായി എല്‍.ജിയും. എന്നാല്‍ പുതിയ ഫോണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫ്ലെക്സ്, ഫോള്‍ഡി, ഡ്യൂപ്ലെക്സ് എന്നീ മൂന്ന് ബ്രാന്‍ഡ് നെയിമുകള്‍ എല്‍.ജി രജിസ്ട്രേഷനായി യൂറോപ്യന്‍ യൂണിയന്‍ ഇന്റെലെക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടുന്ന ഒമ്പതാം വിഭാഗത്തിന് കീഴിലായാണ് പേരുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇത് ഭാവിയില്‍ വരാന്‍ പോകുന്ന മൂന്ന് ഫോള്‍ഡ‍ബിള്‍ ഉല്‍പന്നങ്ങള്‍ക്കുള്ളതാണെന്ന് എല്‍.ജി വ്യക്തമാക്കുന്നു. ഇതോടെയാണ് സാംസങ്ങിന് പിന്നാലെ എല്‍.ജിയും ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലിറക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഈ പേരുകള്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കാണോ അതോ മറ്റെന്തെങ്കിലും ഉപകരണങ്ങള്‍ക്കാണോ എന്ന് എല്‍.ജി വ്യക്തമാക്കിയിട്ടില്ല. 5ജി സേവനമുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍ അടുത്തവര്‍ഷം മാര്‍ച്ചോട് കൂടി വിപണിയിലിറക്കാനാണ് സാംസങ്ങിന്റെ തീരുമാനം.

Similar Posts