Tech
ഇന്ത്യയില്‍ തിരിച്ചു വരവ് കെങ്കേമമാക്കി മെയ്സു; വിപണിയിലിറക്കിയത് മൂന്ന് ഫോണുകള്‍
Tech

ഇന്ത്യയില്‍ തിരിച്ചു വരവ് കെങ്കേമമാക്കി മെയ്സു; വിപണിയിലിറക്കിയത് മൂന്ന് ഫോണുകള്‍

Web Desk
|
5 Dec 2018 12:08 PM GMT

ഡിസംബര്‍ അഞ്ചിന് നാല്  മണി മുതല്‍ ആമസോണ്‍ വഴിയാണ് വില്‍പ്പന ആരംഭിച്ചിരിക്കുന്നത

ചെറിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ വിപണിയിലേക്കുള്ള തിരിച്ചു വരവ് കെങ്കേമമാക്കി ‘മെയ്‌സു’. പുതിയ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് മെയ്‌സു ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മെയ്‌സു M6T, മെയ്‌സു C9, മെയ്‌സു M16 എന്നീ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളാണ് പുതിയതായി അവതരിപ്പിച്ചിട്ടുള്ളത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കു പുറമെ, മെയ്‌സുവില്‍ നിന്നുള്ള രണ്ട് പുതിയ ബ്ലൂടൂത്ത് ഇയര്‍ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്.

നേരത്തെ ഇറങ്ങിയിട്ടുള്ള മെയ്‌സു 6Tയുടെ റീബ്രാന്‍ഡഡ് വേരിയന്റായ മെയ്‌സു M6Tക്ക് 7,999 രൂപയാണ് വില. നാനോ ഡ്യുവല്‍ സിമ്മോട് കൂടിയതാണ് ഫോണ്‍ ഇറങ്ങുന്നത്. കറുപ്പ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍, ലഭ്യമാകുന്ന M6Tക്ക് 3ജി.ബി റാം/32 ജി.ബി ഇന്‍റേണല്‍ സ്‌റ്റോറേജ് ആണുള്ളത്. 5.7 ഇഞ്ച് എച്.ഡിയുടെതാണ് ഡിസ്‌പ്ലെ. ഡ്യുവല്‍ റിയര്‍ ക്യമറയോടെയുള്ള M6T ന് 13 എം.പി പ്രൈമറി സെന്‍സറും, 2 എം.പിയുടെ സെക്കന്‍ഡറി സെന്‍സറുമാണുള്ളത്. 8 എം.പിയുടെ സെല്‍ഫി ക്യാമറയും ഇതിന്റെ പ്രത്യേകതയാണ്. 3,300 എം.എ.എച്ചിന്റെതാണ് ബാറ്ററി.

5.45 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെയുള്ള മെയ്‌സു C9ന് 5,999 രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്. 2ജി.ബി/16ജി.ബി സ്റ്റോറേജുള്ള മോഡല്‍, ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാകും. 128ജി.ബി വരെയുള്ള കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനുള്ള സൗക്യര്യവും ഫോണിനുണ്ടാവും. 13 മെഗാപിക്‌സലിന്റെ സിംഗിള്‍ റിയര്‍ ക്യാമറയും, 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് സി9ന് ഉള്ളത്. 3,000 എം.എ.എച്ചിന്റെതാണ് ബാറ്ററി.

മെയ്‌സു M16 ആണ് പുറത്തിറങ്ങുന്ന ഗ്ലാമര്‍ ഫോണ്‍. 8ജി.ബി/128ജി.ബി സ്‌റ്റോറേജുമായി എത്തുന്ന എം16ന് 39,999 രൂപയാണ് വില. നാനോ ഡ്യുവല്‍ സിമ്മുമായി ഇറങ്ങുന്ന ഫോണിന് 6 ഇഞ്ച് എച്.ഡി ഡിസ്‌പ്ലേയാണുള്ളത്. 8ജി.ബി റാമും 128ജി.ബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എം16, ഡ്യവല്‍ ക്യാമറയുമായാണ് ഇറങ്ങുന്നത്. 12 എം.പി സോണി ImX380 സെന്‍സറിന്റെ പ്രൈമറി ക്യാമറയും, 20എം.പി ടെലിഫോട്ടോ സെന്‍സറിന്റെ സെക്കന്ററി ക്യാമറയുമാണ് ഫോണിനുള്ളത്. ‘ലോകത്തിലെ എറ്റവും ചെറിയ 20 മെഗാപിക്‌സല്‍ ക്യാമറ’യെന്ന പേരുമായി ഇറങ്ങുന്ന സെല്‍ഫി ക്യാമറയാണ് മെയ്‌സു എം16നുള്ളത്. 0.25 സെക്കന്റ് റെസ്‌പോണ്‍സ് ടൈമോടെയുള്ള ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റാണ് എം16ന് ഉള്ളത്. എംചാര്‍ജിന്റെ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തോടെയുള്ള, 3,010 എം.എ.എച്ചിന്റെതാണ് ബാറ്ററി.

Similar Posts