Tech
മാതൃദിനത്തില്‍ ഡൂഡിലുമായി ഗൂഗിള്‍
Tech

മാതൃദിനത്തില്‍ ഡൂഡിലുമായി ഗൂഗിള്‍

Web Desk
|
9 May 2021 10:13 AM GMT

ഒരു കുട്ടി വരച്ച കാർഡുകൾ പോലെ തോന്നിക്കുന്ന ഡൂഡിലാണ് ഇത്തവണ പുറത്തിറക്കിയത്.

അന്താരാഷ്ട്ര ദിനാചരണങ്ങളോട് അനുബന്ധിച്ചും പ്രശസ്ത വ്യക്തികളെ ഓർമിക്കാനും ഡൂഡിൽ പുറത്തിറക്കുന്നത് ഗൂഗിളിന്‍റെ ഒരു രീതീയാണ്. അത്തരത്തിൽ മാതൃദിനത്തിൽ വ്യത്യസ്തമായൊരു ഡൂഡിൽ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. ഒരു കുട്ടി വരച്ച കാർഡുകൾ പോലെ തോന്നിക്കുന്ന ഡൂഡിലാണ് ഇത്തവണ പുറത്തിറക്കിയത്.

ഗൂഗിൾ എന്ന് നിറമുള്ള കടലാസുകളിൽ എഴുതി സ്വർണ്ണ ടേപ്പ് ഉപയോഗിച്ച് ചുമരിൽ ഒട്ടിച്ചു. നിങ്ങൾ പ്ലേ ബട്ടൺ അമർത്തുമ്പോൾ, മേശപ്പുറത്ത് സൂക്ഷിച്ചിരിക്കുന്ന രണ്ട് കാർഡുകൾ രണ്ട് സ്‌മൈലികള്ഡ ഉപയോഗിച്ച് തുറക്കുന്നു, ഒടുവിൽ ചുവപ്പും മഞ്ഞയും ഉള്ള ഹൃദയങ്ങളും പോപ്പ് അപ്പ് ചെയ്തുവരും.

മൗസ് കൊണ്ട് അതിനു മുകളിലൂടെ പോയാൽ മദേഴ്‌സ് ഡേ 2021 എന്ന് തെളിഞ്ഞുവരും. എല്ലാവർക്കും മാതൃദിനാശംസകൾ നേരുന്നതിനായി ഇന്നത്തെ ഡൂഡിൽ സമർപ്പിക്കുന്നതായും ഗൂഗിൾ അറിയിച്ചു. ഡൂഡിലർ ഒലിവിയയാണ് ഈ ഡൂഡിളിന് പിന്നിൽ. ആ ഡൂഡിൽ യഥാർത്ഥത്തിൽ എങ്ങനെ നിർമിച്ചതാണെന്നും ഗൂഗിൾ പറയുന്നുണ്ട്. ചിത്രവും ഗൂഗിൾ നൽകിയിട്ടുണ്ട്.





Similar Posts