Tennis
Tennis
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് വീണ്ടും സ്വര്‍ണം
|24 Aug 2018 6:32 AM GMT
ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ ബൊപ്പണ്ണ - ശരണ്‍ കൂട്ടുകെട്ട് രണ്ടാം സെറ്റ് 6-4 ന് നേടിയാണ് സ്വര്‍ണത്തില്‍ മുത്തമിട്ടത്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. ടെന്നീസില്‍ പുരുഷന്മാരുടെ ഡബിള്‍സിലാണ് ബൊപ്പണ്ണ - ശരണ്‍ സഖ്യം ഇന്ത്യക്ക് വേണ്ടി സ്വര്‍ണം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ വിജയം.
കസാഖിസ്ഥാന്റെ അലക്സാണ്ടര്‍ ബുബ്ലിക് - ഡെന്നീസ് യെവ്സെയേവ് സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ഒരുമിച്ച് കളിച്ച് കാര്യമായ പരിചയമില്ലാതിരുന്നിട്ട് കൂടി പിഴവുകളൊന്നും കൂടാതെയായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ ബൊപ്പണ്ണ - ശരണ്‍ കൂട്ടുകെട്ട് രണ്ടാം സെറ്റ് 6-4 ന് നേടിയാണ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി.