olympics
ചരിത്രമെഴുതി നീരജ് ചോപ്ര; ഒളിമ്പിക്സ് അത്‌ലറ്റിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം
olympics

ചരിത്രമെഴുതി നീരജ് ചോപ്ര; ഒളിമ്പിക്സ് അത്‌ലറ്റിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

Web Desk
|
7 Aug 2021 12:08 PM GMT

ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയത്.

ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയത്.

ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കരിയര്‍ കണ്ടെത്തിയത് 87.58. എന്നാല്‍ മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗള്‍ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നില്‍. ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.

പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ, ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാവാനും നീരജിനായിരുന്നു. അണ്ടര്‍ 20 ലോകചാംപ്യനും ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച ദൂരം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്.

അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടമാണിത്. അതേസമയം മെഡൽ നേത്തിലും ടോക്യോയിൽ ഇന്ത്യക്ക് റെക്കോർഡ് നേട്ടമാണ്. ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നേടിയത്. ഒരു സ്വർണം രണ്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നില.

Similar Posts