Travel
ടൂറിസ്റ്റുകൾക്ക് സമയലാഭം; ടൂറിസം വകുപ്പിന്റെ ഹെലി ടൂറിസത്തിന് നാളെ തുടക്കമാവും
Travel

ടൂറിസ്റ്റുകൾക്ക് സമയലാഭം; ടൂറിസം വകുപ്പിന്റെ ഹെലി ടൂറിസത്തിന് നാളെ തുടക്കമാവും

Web Desk
|
29 Dec 2023 5:47 AM GMT

ഒരേ ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടല്‍ത്തീരങ്ങളും കുന്നില്‍ പ്രദേശങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാന്‍ ഈ പദ്ധതി അവസരമൊരുക്കും.

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ഹെലികോപ്ടർ ടൂറിസവുമായി സംസ്ഥാന ടൂറിസം വകുപ്പ്. കേരളത്തെ അനുഭവിച്ചറിയാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന സമയം പരമാവധി കുറക്കാനും മികച്ച ടൂറിസം അനുഭവം സമ്മാനിക്കാനുമായി ഹെലികോപ്ടർ ടൂറിസം സർവീസ് അഥവാ ഹെലി ടൂറിസം ആണ് ആരംഭിക്കുന്നത്.

ഒരേ ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടല്‍ത്തീരങ്ങളും കുന്നില്‍ പ്രദേശങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാന്‍ ഈ പദ്ധതി അവസരമൊരുക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിന് 2023 ഡിസംബര്‍ 30 ന് നെടുമ്പാശേരി സിയാലില്‍ വെച്ച് തുടക്കമാവും.

കേരളത്തിന്റെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിനോടൊപ്പം കേരളത്തിന്റെ മനോഹാരിത പുതിയൊരു കാഴ്ചയിലൂടെ അനുഭവിക്കുവാന്‍ ഈ പദ്ധതി വിനോദസഞ്ചാരികളെ പ്രാപ്തരാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പറഞ്ഞു. ലോകമാനമുള്ള വിനോദസഞ്ചാരികളുടെ മാറുന്ന അഭിരുചികള്‍ക്ക് അനുസൃതമായി പുത്തന്‍ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ് കേരള ടൂറിസമെന്നും, കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയെടുക്കാന്‍ ഈ ഉത്പന്നങ്ങള്‍ക്കെല്ലാം കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Similar Posts