UAE
ഭീകരവാദ പട്ടികയിലുള്ള ഇറാനിയന്‍ സ്ഥാപനങ്ങൾക്കെതിരെ നടപടി
UAE

ഭീകരവാദ പട്ടികയിലുള്ള ഇറാനിയന്‍ സ്ഥാപനങ്ങൾക്കെതിരെ നടപടി

Muhsina
|
4 July 2018 5:48 AM GMT

യു.എ.ഇയിൽ അംഗീകൃത ഏജൻസികളുടെ അനുമതി കൂടാതെ സംഭാവനകൾ പിരിക്കുന്നതും അതിനായി സഹായവും ആഹ്വാനങ്ങളും നടത്തുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന്​ അറ്റോർണി ജനറൽ മുന്നറിയിപ്പു നൽകി.

ഭീകരവാദ പട്ടികയിലുള്ള ഒമ്പത്​ ഇറാനിയൻ സ്ഥാപനങ്ങളുടെയും വ്യക്​തികളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ച്​ എമിറേറ്റ്​സ്​ സെക്യുരിറ്റീസ്​ ആൻറ്​ കമോഡിറ്റീസ്​ അതോറിറ്റി സർക്കുലർ പുറത്തിറക്കി. ഭീകരവാദത്തെ പിന്തുണക്കുകയും ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട്​ നൽകുകയും ചെയ്യുന്നവരെന്ന്​ കണ്ടെത്തിയ സ്​ഥാപനങ്ങൾക്കെതിരെയാണ്​ നീക്കം.

ഒമ്പത്​ വ്യക്​തികളുടെയും സ്​ഥാപനങ്ങളുടെയും ഓഹരി, കടപത്ര, നിക്ഷേപ മേഖലയിലെ അക്കൗണ്ടുക​ളെല്ലാം മരവിപ്പിക്കാനാണ്​ 'ഇസ്​ക'യുടെ നിർദേശം. സംശയാസ്​പദമായ അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇക്കാര്യം ഇസ്​കയിലോ യു.എ.ഇ സെൻട്രൽ ബാങ്കി​ന്റെ അനധികൃത പണം വെളുപ്പിക്കൽ തടയാനുള്ള യൂനിറ്റിലോ വിവരം നൽകണം.

അതിനിടെ, യു.എ.ഇയിൽ അംഗീകൃത ഏജൻസികളുടെ അനുമതി കൂടാതെ സംഭാവനകൾ പിരിക്കുന്നതും അതിനായി സഹായവും ആഹ്വാനങ്ങളും നടത്തുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന്​ അറ്റോർണി ജനറൽ മുന്നറിയിപ്പു നൽകി. സോഷ്യൽമീഡിയ വഴി സംഭാവന സ്വരൂപിക്കുന്നത്​ സൈബർ കുറ്റകൃത്യമായി കണക്കാക്കി രണ്ടര മുതൽ അഞ്ചു ലക്ഷം വരെ ദിർഹം പിഴ ചുമത്താൻ വഴിവെക്കുമെന്ന്​ കൗൺസലർ ഡോ. ഹമദ്​ അൽ ശംസി വ്യക്​തമാക്കി. മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിച്ചേക്കാം.

പ്രശസ്​തരടക്കം ചില വ്യക്​തികൾ സാമൂഹിക മാധ്യമങ്ങൾ വഴി സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്യുന്നത്​ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്​. ഇത്​ യു.എ.ഇ നിയമങ്ങൾക്ക്​ വിരുദ്ധമാണ്​. അജ്​ഞാതമായ കാരണങ്ങൾക്ക്​ പണം സ്വരൂപിക്കുന്നവർ ഭീകര പ്രവർത്തനത്തിനോ കുറ്റകൃത്യങ്ങൾക്കോ പിന്തുണ നൽകുന്നതായി കണ്ടെത്തിയാൽ അറസ്​റ്റ് ചെയ്​ത്​ നിയമനടപടികൾക്കായി പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറും.

Related Tags :
Similar Posts