യു.എ.ഇയിൽ നടന്ന ഫോട്ടോ, വീഡിയോഗ്രഫി മത്സരത്തില്‍ മലയാളികള്‍ക്ക് നേട്ടം
|ആർട്ട് ഫോർ ഹെൽത്ത് എന്ന പേരിൽ സംഘടിപ്പിച്ച മൽസരത്തിൽ ഫോട്ടോഗ്രഫി വിഭാഗത്തിൽ ഒന്നാം സമ്മാനം മലയാളി വിദ്യാർഥിനി റസ്ലി മർവക്ക് ലഭിച്ചു. അമ്പതിനായിരം ദിർഹമാണ് സമ്മാനം..
നല്ല ശീലങ്ങളിലൂടെ മെച്ചപ്പെട്ട ആരോഗ്യം എങ്ങനെ ഉറപ്പാക്കാം എന്ന ശീർഷകത്തിൽ യു.എ.ഇയിൽ നടന്ന ഫോട്ടോ, വീഡിയോഗ്രഫി മൽസരത്തിൽ മികച്ച നേട്ടം കൈവരിച്ച് രണ്ട് മലയാളികൾ. ദുബൈ ആരോഗ്യ മന്ത്രാലയമാണ് ഉയർന്ന സമ്മാനതുകയുള്ള ഇൗ മൽസരം സംഘടിപ്പിച്ചത്
ആർട്ട് ഫോർ ഹെൽത്ത് എന്ന പേരിൽ സംഘടിപ്പിച്ച മൽസരത്തിൽ ഫോട്ടോഗ്രഫി വിഭാഗത്തിൽ ഒന്നാം സമ്മാനം മലയാളി വിദ്യാർഥിനി റസ്
ലി മർവക്ക് ലഭിച്ചു. അമ്പതിനായിരം ദിർഹമാണ് സമ്മാനം. കണ്ണൂർ ടൗൺ സ്വദേശി ആഷിഖ് കേച്ചേരി-ഷബീനാ ആഷിഖ് ദമ്പതികളുടെ മകളാണ്
റസ്ലി മർവ. യു.എ.ഇയിൽ പ്ലസ് ടു പൂർത്തീകരിച്ച് ഇപ്പോൾ കണ്ണൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാഷൻ കമ്യൂണിക്കേഷൻ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്
ഫോട്ടോ, വീഡിയോഗ്രാഫി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം ലഭിച്ചതും മലയാളിക്കു തന്നെ. ബേക്‍മാർട്ട് ഇന്റർനാഷനൽ പ്രൊജക്ട്, ബ്രാന്‍ഡ്
മാനേജറും ഫോട്ടാഗ്രാഫറുമായ ഫാസിൽ ഷാലുവിനാണ് പുരസ്കാരം. വീഡിയോ ചിത്രത്തിന് എൺപതിനായിരവും ഫോട്ടോക്ക് മുപ്പതിനായിരം ദിർഹവുമാണ് സമ്മാനത്തുക. പൊണ്ണത്തടിയനായ സ്വദേശി പൗര
ന്റെ സങ്കടചിത്രമാണ് ഫോട്ടോയുടെ ഉള്ളടക്കമെങ്കിൽ പൊണ്ണത്തടിയെ അതിജയിക്കുന്ന ഒരാളുടെ നിശ്ചയദാര്‍ഢ്യമാണ് വീഡിയോയെ സമ്മാനത്തിന് അർഹമാക്കിയത്.
സമാപന ചടങ്ങിൽ ഡോ.ഹുസൈൻ അബ്ദുൽ റഹ്മാൻ പുരസ്കാരങ്ങൾ കൈമാറി.