അപേക്ഷകരുടെ എണ്ണത്തിൽ വൻവർധന,യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന് മികച്ച പ്രതികരണം
|യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ്
12 നാളുകൾ പിന്നിടുമ്പോൾ അപേക്ഷകരു
ടെ എണ്ണത്തിൽ വൻവർധന. ദുബൈ അവീർ ഉൾപ്പെടെ എല്ലാ പൊതുമാപ്പ്
കേന്ദ്രങ്ങളിലും നല്ല തിരക്കാണ്
അനുഭവപ്പെടുന്നത്
പിന്നിട്ട ദിവസങ്ങളിൽ രേഖകൾ ശരിപ്പെടുത്താനും നാട്ടിലേക്ക്
മടങ്ങാനുമായി വിവിധ കേന്ദ്രങ്ങളിൽ എത്തിയത്
ആയിരങ്ങൾ. കുറ്റമറ്റ സംവിധാനങ്ങളിലൂടെ ഏറ്റവും എളുപ്പത്തിൽ നടപടികൾ പൂർത്തീകരിക്കാനാണ്
എമിഗ്രേഷൻ അധികൃതർ നിർദേശം നൽകിയിരിക്കുന്നത്
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് താമസകാര്യ വിഭാഗം മേധാവി ബ്രിഗേഡിയർ സഈദ് റക്കൻ അൽ റഷീദ് വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഏറ്റവും വലിയ സേവന കേന്ദ്രം ദുബൈ അവീറിലാണ്. ഇവിടെ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ ശീതീകരിച്ച ടെൻറുകളിലായാണ് പൊതുമാപ്പ് സേവന നടപടികൾ പുരോഗമിക്കുന്നത്.രാവിലെ 8 മണിക്ക് മുൻപ് തന്നെ നൂറുകണക്കിന് അപേക്ഷകരാണ് ഇവിടേക്ക് ദിവസവും എത്തുന്നത് .ആർ.ടി.എ ഇവിടേക്ക് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
മൂന്നു മാസത്തേക്കാണ് പൊതുമാപ്പ്. തുടർന്നും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്ന നിയമ ലംഘകർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും എന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.