UAE
ദുരിതബാധിതർക്ക്​ തുണയാകാൻ ‌ഗൾഫ്​ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങൾ 
UAE

ദുരിതബാധിതർക്ക്​ തുണയാകാൻ ‌ഗൾഫ്​ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങൾ 

Web Desk
|
19 Aug 2018 3:06 AM GMT

ദുരിതബാധിതർക്ക്തുണയാകാൻ യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങൾ രംഗത്ത്. സേവന നിരക്കുകൾ വേണ്ടെന്നു വെച്ചും പലതരം ഉൽപന്നങ്ങൾ നാട്ടിലെത്തിച്ചുമാണ്സ്ഥാപനങ്ങൾ ഉദാരതയുടെ സഹായഹസ്തം നീട്ടുന്നത്. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അയക്കുന്ന തുകക്ക് യതൊരു വിധ സേവന നിരക്കും ഇൌടാക്കില്ലെന്ന പ്രഖ്യാപനവുമായി പ്രമുഖ പണമിടപാട് സ്ഥാപനമായ അൽ ഫർദാൻ എക്സ് ചേഞ്ച് രംഗത്ത്.

ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് കേരളത്തിന് സാമ്പത്തിക സഹായം നൽകാൻ ആയിരങ്ങൾക്ക് ഇതു പ്രേരണയായി മാറിയിരിക്കുകയാണെന്ന് അൽ ഫർദാൻ എക്സ്ചേഞ്ച് സി.എഫ്.ഒ മുഹമ്മദ് ശരീഫ് അറിയിച്ചു. സൗജന്യ സർവീസ്പ്രയോജനപ്പെടുത്തി ദുരിതബാധിതർക്ക്തുണയാകാൻ നൂറൂകണക്കിനാളുകളാണ് എത്തിച്ചേരുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഗൾഫിലെ പ്രമുഖ ഇലക്ട്രോണിക്സ് ഉൽപന്ന ബ്രാൻഡായ ഫെൽട്രോൺ തങ്ങളുടെ ഉൽപന്നങ്ങളുടെ വൻശേഖരം തന്നെ രക്ഷാപ്രവർത്തകർക്കായി കേരളത്തിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്. ടോർച്ചുകൾ, എമർജൻസി ലാമ്പുകൾ, മൊബൈൽ ചാർജ് ചെയ്യാനുള്ള പവർ ബാങ്ക് തുടങ്ങിയ ഉൽപന്നങ്ങളാണ് കൂടുതലായും എത്തിക്കുന്നതെന്ന് ഗ്രൂപ്പിന്റെ സാരഥികളായ ഇ.പി മൂസ ഹാജിയും ഇ.പി സുലൈമാൻ ഹാജിയും അറിയിച്ചു. നൊസ്
റ്റാൾജിയ അബൂദബി, അബൂദബി മലയാളി സമാജം, ഡി.ആർ കൊറിയർ എന്നിവയുടെ കൂടി സഹകരണത്തിലായിരുന്നു സാധനങ്ങൾ നാട്ടിലെത്തിച്ചത്

Similar Posts